പൂജ പോയി, ഗോപിക വന്നു
പൂജ പോയി, ഗോപിക വന്നു
ജൂലൈ 24, 2006
ദിലീപ് ചിത്രം ഡോണില്‍ നിന്ന് തമിഴ് നടി പൂജ പിന്‍മാറി. പകരം ഗോപിക നായികയാവും. ചാന്തുപൊട്ട്-, പച്ചക്കുതിര എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഗോപിക ദിലീപിന്റെ നായികയാവുന്ന ചിത്രമായിരിക്കും ഇത്.
ദിലീപിനെ നായകനാക്കി ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോണ്‍. പൂജ ചിത്രത്തില്‍ നിന്നും പിന്‍മാറിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ദിലീപിന്റെ ഓണച്ചിത്രമാണ് ഡോണ്‍.
അധോലോക നായകനായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications