സുരേഷ് ഗോപിക്ക് വീണ്ടും കൊലക്കേസ്
സുരേഷ് ഗോപിക്ക് വീണ്ടും കൊലക്കേസ്
ജൂലൈ 24, 2006
തിരിച്ചുവരവിനു ശേഷമുള്ള കരിയര്‍ഗ്രാഫ് തളര്‍ച്ചയിലേക്ക് നീങ്ങാതെ നോക്കാന്‍ ചിന്താമണി കൊലക്കേസ് നേടിയ വിജയം സുരേഷ് ഗോപിയെ സഹായിച്ചിട്ടുണ്ട്. ലങ്ക, രാഷ്ട്രം തുടങ്ങിയ ചിത്രങ്ങള്‍ വന്‍പരാജയമായെങ്കിലും ചിന്താമണി കൊലക്കേസ് ഹിറ്റായത് സുരേഷ് ഗോപിക്ക് വലിയ ആശ്വാസമായി. താരനിരയില്‍ തന്റെ സ്ഥാനം ഭദ്രമാക്കുവാന്‍ ചിന്താമണിയിലൂടെ സുരേഷ് ഗോപിക്ക് കഴിഞ്ഞു.
ഒരു ചിത്രം വിജയമാവുന്നതോടെ അതേ വാര്‍പ്പില്‍ മറ്റൊരു ചിത്രത്തിന് സാധ്യതയുണ്ടെന്ന് തോന്നിയാല്‍ സംവിധായകരും നിര്‍മാതാക്കളും ആ വിജയ ഫോര്‍മുലയില്‍ വിശ്വസിക്കുകയായി. സേതുരാമയ്യര്‍ സിബിഐ വിജയിച്ചപ്പോള്‍ തൊട്ടടുത്ത വര്‍ഷം തന്നെ അതുപോലെ മറ്റൊരു സിബിഐ പടം. ആ ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ പോയപ്പോള്‍ ഇനിയൊരു സിബിഐ ചിത്രമുണ്ടാവില്ലെന്ന് പ്രഖ്യാപനം. വാണിജ്യ സിനിമയില്‍ വലിയൊരു വിഭാഗം സിനിമാപ്രവര്‍ത്തകരും ഫോര്‍മുലകളില്‍ വിശ്വസിക്കുന്നവരാണ്. അത് ക്ലിക്കാതെ പോകുമ്പോള്‍ അതിനൊരു പുതിയ ന്യായീകരണവുമുണ്ടാകും.
സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസിന്റെ അതേ വാര്‍പ്പില്‍ മറ്റൊരു ചിത്രത്തിന് രൂപം നല്‍കുകയാണ് കെ.മധു. പേര് നദിയ കൊല്ലപ്പെട്ട രാത്രി! പേരിലെ കൊല പോലും അതേ പടി നിലനിര്‍ത്തിയിട്ടുണ്ട്. പേര് പഴഞ്ചനാണെന്ന് തോന്നിക്കുന്നെങ്കിലും പേരില്‍ കൊലയുണ്ടെങ്കില്‍ സിനിമ ഓടുമെന്നും കൊല ഭാഗ്യം കൊണ്ടുവരുമെന്നും സംവിധായകന്‍ കരുതുന്നുണ്ടാവണം. കാരണം ചിന്താമണി കൊലക്കേസ് വിജയിച്ചല്ലോ....
കഥ കെ.മധുവിന്റേതു തന്നെ. തിരക്കഥ രചിക്കുന്നത് എ.കെ.സാജനാണ്. ചിന്താമണി കൊലക്കേസിന്റെ തിരക്കഥ ഒരുക്കിയതും സാജനായിരുന്നു. നവംബറിലാണ് ചിത്രീകരണം തുടങ്ങുന്നത്.


Click it and Unblock the Notifications