സുരേഷ് ഗോപിയുടെ ജമീന്ദാര്‍, നായിക നന്ദിനി

By Staff

സുരേഷ് ഗോപിയുടെ ജമീന്ദാര്‍, നായിക നന്ദിനി
ജൂലായ് 25, 2001

ഹരിദാസ് സംവിധാനം ചെയ്യുന്ന ജമീന്ദാര്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപി നായകനാകുന്നു. നന്ദിനിയാണ് നായിക.

ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, കാലടി ജയന്‍, ആനന്ദരാജ്, രാമു, സോന, സംഘ്വി, കെപിഎസി ലളിത, കനകലത, ടി.പി. രാധാമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഉദയകൃഷ്ണയും സിബി കെ. തോമസും ചേര്‍ന്ന് കഥയും തിരിക്കഥയും സംഭാഷണവും എഴുതുന്നു. എസ്. രമേശന്‍ നായരുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം നല്‍കുന്നു. വേണുഗോപാല്‍ ഛായാഗ്രഹണവും പി.സി. മോഹന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

തൃശൂര്‍ ചേതന സ്റുഡിയോവില്‍ ചിത്രത്തിന്റെ പൂജയും റിക്കാര്‍ഡിഗും നടന്നു. സുരേഷ് ഗോപി ഭദ്രദീപം കൊളുത്തി പൂജാകര്‍മ്മം നിര്‍വഹിച്ചു. ശാരദ കൊട്ടാരക്കര ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. സുരേഷ് ഗോപിയുടെ മുഖഭാവങ്ങള്‍ ക്യാമറയിലേക്ക് പകര്‍ത്തി സംവിധായകന്‍ ഹരിദാസ് ചിത്രീകരണത്തിന് തുടക്കമിട്ടു.

കൊട്ടാരക്കര ടാക്കീസിന്റെ ബാനറില്‍ ഗണേഷ് കൊട്ടാരക്കര നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X