ഗോവിന്ദന്‍കുട്ടി തിരക്കിലാണ്
ഗോവിന്ദന്‍കുട്ടി തിരക്കിലാണ്
ജൂലായ് 25, 2002
വിനോദ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആകാശഗംഗയിലൂടെ ശ്രദ്ധേയനായ റിയാസ് നായകനാവുന്നു. ഫാസിലിന്റെ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ഉപനായികാ വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച യദുകൃഷ്ണയാണ് ഈ ചിത്രത്തിലെ നായിക.
ഗോവിന്ദന്‍കുട്ടി തിരക്കിലാണ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയചന്ദ്രന്‍ ചിങ്ങോലി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നു.
റിയാസും യദുകൃഷ്ണയും കൂടാതെ വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, ശിവജി, തോമസ് മാത്യു, മണ്ണാറക്കണ്ണം രാജു, വെട്ടൂര്‍ പുരുഷന്‍, ടോം ജേക്കബ്, കലാഭവന്‍ റഹ്മാന്‍, കൃഷ്ണ, ശ്രീദേവി തമ്പുരാട്ടി, മായ, റജിന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഗോവിന്ദന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് റിയാസ് അവതരിപ്പിക്കുന്നത്. നന്ദിനിയായി യദുകൃഷ്ണയും.
ഗോവിന്ദന്‍കുട്ടി നടത്തുന്ന ലേഡീസ് ഹോസ്റലില്‍ എന്തെല്ലാമോ ഉദ്ദേശ്യങ്ങളോടെയാണ് നന്ദിനി താമസിക്കാനെത്തിയത്. അവള്‍ അയാള്‍ക്ക് തലവേദനയുണ്ടാക്കി. ജീവിച്ചുപോവാനുള്ള ബദ്ധപ്പാടില്‍ നന്ദിനിയുണ്ടാക്കിയ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ ഗോവിന്ദന്‍കുട്ടി ശരിക്കും ബുദ്ധിമുട്ടി. ഒടുവില്‍ നന്ദിനി തന്റെ തെറ്റുകള്‍ മനസിലാക്കി. അവളുടെ മനസില്‍ ഗോവിന്ദന്‍കുട്ടിയോടുള്ള പ്രണയം വിരിഞ്ഞു.
ക്യാമറ കിരണ്‍ ജി. നാഥ്. സംഗീതം സീമാ ബഹന്‍. വേല്‍മുരുകന്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications