ജിഷ്ണുവിന് മീനാക്ഷി നായിക
ജിഷ്ണുവിന് മീനാക്ഷി നായിക
ജൂലൈ 25, 2004
നവാഗത സംവിധായകനായ സൂര്യ ഒരുക്കുന്ന ഗഫൂര്‍ കാ ദോസ്ത് എന്ന ചിത്രത്തില്‍ ജിഷ്ണുവും മീനാക്ഷിയും നായികാനായകന്‍മാരാവും.
ജിഷ്ണുവിന്റെ നായികയായി മീനാക്ഷിയും അഭിനയിക്കുന്നത് ആദ്യമായാണ്. വെള്ളിനക്ഷത്രം, കാക്കക്കറുമ്പന്‍, ജൂനിയര്‍ സീനിയര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മീനാക്ഷി അഭിനയിക്കുന്ന മലയാള ചിത്രമാണ് ഗഫൂര്‍ കാ ദോസ്ത്.
ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത് സിദ്ദിക്കാണ്. വിജയരാഘവന്‍, ലാലു അലക്സ്, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, വിജീഷ്, മാമുക്കോയ, മാസ്റര്‍ അമ്പാടി, ബിന്ദു പണിക്കര്‍, സംഗീതാ രാജേന്ദ്രന്‍, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഫസല്‍ ആണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ചതിക്കാത്ത ചന്തുവിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ അലക്സ് പോള്‍ ആണ് സംഗീതം നല്‍കുന്നത്. കൃഷ്ണ ക്രിയേഷന്‍സിന്റെ ബാനറില്‍ വി. കെ. കെ. പണിക്കരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications