അന്യഭാഷാ നടിമാരെ പിന്തള്ളി ഗോപിക

By Staff

അന്യഭാഷാ നടിമാരെ പിന്തള്ളി ഗോപിക
ജൂലൈ 25, 2006

മമ്മൂട്ടിയുടെ നായികമാരാവാന്‍ അന്യഭാഷകളില്‍ നിന്ന് നടിമാരെ ഇറക്കുമതി ചെയ്യുന്നതാണ് കുറച്ചുകാലമായുള്ള പതിവ്. അടുത്ത കാലത്ത് മമ്മൂട്ടിക്ക് നായികയായ മലയാളത്തില്‍ നിന്നുള്ള ഏക നടി നയന്‍താരയാണ്. അതാകട്ടെ തമിഴില്‍ ഒന്നാം നിര നടിയായി നയന്‍താര പേരെടുത്തതിനു ശേഷമായിരുന്നു.

ഈ വര്‍ഷമിറങ്ങിയ ചിത്രങ്ങളിലെല്ലാം അന്യഭാഷാ നടിമാരാണ് മമ്മൂട്ടിയുടെ നായികയായത്. പ്രജാപതിയില്‍ അതിദി റാവു, തുറുപ്പുഗുലാനില്‍ സ്നേഹ, ബല്‍റാം വേഴ്സസ് താരാദാസില്‍ കത്രീന കൈഫ്. ചിത്രീകരണം പൂര്‍ത്തിയായ ഭാര്‍ഗചരിതം മൂന്നാം ഖണ്ഡത്തില്‍ നായിക മറ്റൊരു അന്യഭാഷാ നടിയായ പത്മപ്രിയ.

കഴിഞ്ഞ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ രാപ്പകലിലും തസ്കരവീരനിലും നയന്‍താര നായികയായെങ്കില്‍ മറ്റെല്ലാ ചിത്രങ്ങളിലും അന്യഭാഷാ സുന്ദരികളാണ് നായികാവേഷമണിഞ്ഞത്. ബസ് കണ്ടക്ടറില്‍ നിഖിത, രാജമാണിക്യത്തില്‍ പത്മപ്രിയ, തൊമ്മനും മക്കളും എന്ന ചിത്രത്തില്‍ ലയ. നേരറിയാന്‍ സിബിഐയില്‍ നായികയില്ല.

ഏതായാലും നയന്‍താരക്കു ശേഷം മറ്റൊരു മലയാള നടിക്കു കൂടി മമ്മൂട്ടിയുടെ നായികയാവാന്‍ അവസരം ലഭിക്കുകയാണ്. അന്യഭാഷാ നടിമാരെ ഇറക്കുമതി ചെയ്യുന്ന പതിവ് തെറ്റിച്ച് പോത്തന്‍വാവ എന്ന ചിത്രത്തില്‍ മമ്മൂട്ടി നായികയാക്കുന്നത് ഗോപികയെയായണ്.

ഇതിനു മുമ്പ് നേരറിയാന്‍ സിബിഐ എന്ന മമ്മൂട്ടി ചിത്രത്തില്‍ ഗോപിക അതില്‍ മമ്മൂട്ടിയുടെ നായികയായിരുന്നില്ല. സൂപ്പര്‍താരങ്ങളില്‍ ഗോപിക ജയറാമിന്റെയും ദിലീപിന്റെയും നായികയായിട്ടുണ്ട്. സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.

കുരിശുമ്മൂട്ടില്‍ മരിയമ്മ എന്ന പ്രശസ്ത അഭിഭാഷകയായി പോപ്പ് ഗായിക ഉഷാ ഉതുപ്പ് ഈ ചിത്രത്തില്‍ വളരെ പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ അമ്മയുടെ വേഷം. ജനങ്ങള്‍ക്ക് ശല്യക്കാരനായി മാറുന്ന താന്തോന്നിയായ വാവയായി മമ്മൂട്ടി വേഷമിടുന്നു. നെടുമുടി വേണു, കലാശാല ബാബു, ഷമ്മി തിലകന്‍, സലിംകുമാര്‍ എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ തൊമ്മനും മക്കളും, ചാന്തുപൊട്ട് എന്നിവയ്ക്ക് തിരക്കഥ രചിച്ച ബെന്നി പി. നായരമ്പലമാണ് പോത്തന്‍വാവയുടെ രചന നിര്‍വഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X