മുരളിയ്ക്ക് ദേശീയ അവാര്‍ഡ്

By Staff

മുരളിയ്ക്ക് ദേശീയ അവാര്‍ഡ്
ജൂലായ് 27, 2002

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മുരളിക്ക് തന്നെ. മികച്ച നടിക്കുള്ള അവാര്‍ഡ് ശോഭനയും താബുവും പങ്കിട്ടു.

ദില്ലി: മലയാളത്തിന്റെ അഭിനയത്തികവിന് ഒരിക്കല്‍ കൂടി ദേശീയ അംഗീകാരം. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മുരളിക്ക് തന്നെ. നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മുരളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.

ജൂലായ് 26 വെള്ളിയാഴ്ചയാണ് 49ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ഫീച്ചര്‍ ചിത്രങ്ങളുടെ ജൂറി ചെയര്‍മാനായ മലയാളി സംവിധായകന്‍ കെ.എസ്. സേതുമാധവനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ആദ്യമായാണ് മുരളിയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന വാര്‍ഡും ഈ വര്‍ഷം മുരളിയ്ക്ക് ലഭിച്ചിരുന്നു.

മികച്ച നടിക്കുള്ള അവാര്‍ഡ് ശോഭനയും താബുവും പങ്കിട്ടു. രേവതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം മിത്രിലെ അഭിനയത്തിനാണ് ശോഭനയ്ക്ക് മികച്ച നടിക്കുള്ള അംഗീകാരം ലഭിച്ചത്. ചാന്ദ്നിബാറിലെ അഭിനയമാണ് താബുവിന് അവാര്‍ഡ് നേടി കൊടുത്തത്. ശോഭനയ്ക്കും താബുവിനും ഇത് രണ്ടാമത്തെ തവണയാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നത്.

ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച എഡിറ്റിംഗിനുള്ള ദേശീയപുരസ്കാരം മലയാളിയായ ബീനാപോളിനാണ്. മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിലെ എഡിറ്റിംഗിനാണ് ബീനാ പോളിന് ഈ പുരസ്കാരം ലഭിച്ചത്.

നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രം മലയാളിയായ വിനോദ് നാരായണന്‍ സംവിധാനം ചെയ്ത ഡയറി ഓഫ് എ ഹൗസ് വൈഫ് നേടി. ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച വിദ്യാഭ്യാസ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ കെ.ജി. ദാസ് സംവിധാനം ചെയ്ത കനവ് മലയിലേക്ക് എന്ന ഇംഗ്ലീഷില്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയാണ്. കുടുംബക്ഷേമത്തിനുള്ള ഡോക്യുമെന്ററി ചിത്രത്തിനുള്ള പുരസ്കാരവും മലയാളിക്കാണ്. സതീഷ് വെങ്ങാനൂര്‍ സംവിധാനം ചെയ്ത സായന്തനത്തിന്റെ പടവുകള്‍.

ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത കന്നഡ ചിത്രം ദ്വീപ (ദ്വീപ്) യാണ് മികച്ച ചിത്രം. ഊരുക്ക് നൂറു പേര്‍ എന്ന ചിത്രം സംവിധാനം ചെയ്ത ബി. ലെനിനാണ് മികച്ച സംവിധായകന്‍. മലയാളിയായ ബി. ലെനിന്‍ തമിഴ്സിനിമാരംഗത്തെ മികച്ച എഡിറ്റര്‍ കൂടിയാണ്.

ആകെയുള്ള 34 ദേശീയ അവാര്‍ഡുകളില്‍ 13 എണ്ണവും ഇക്കുറി ഹിന്ദി സിനിമകള്‍ സ്വന്തമാക്കി. ചാന്ദ്നി ബാര്‍ താബുവിനുള്ള അവാര്‍ഡുള്‍പ്പെടെ നാല് അവാര്‍ഡുകള്‍ സ്വന്തമാക്കി. മികച്ച സഹനടിക്ക് അതുല്‍ കുല്‍ക്കര്‍ണിക്കും അനന്യ ഖാരെയ്ക്കും, മികച്ച സാമൂഹ്യപ്രശ്നം കൈകാര്യം ചെയ്ത സിനിമയ്ക്കുമുള്ള അവാര്‍ഡുകളാണ് ചാന്ദ്നി ബാര്‍ നേടിയ മറ്റ് അവാര്‍ഡുകള്‍.

മികച്ച വിനോദചിത്രത്തിനുള്ള അവാര്‍ഡുള്‍പ്പെടെ ലഗാന്‍ ഒട്ടാകെ ഏഴ് അവാര്‍ഡുകള്‍ നേടി. മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് (എ.ആര്‍. റഹ്മാന്‍), ഗായകന്‍ (ഉദിത് നാരായണന്‍), ഗാനലേഖനം ( എച്ച്. ശ്രീധര്‍), കലാ സംവിധാനം (നിതിന്‍ ചന്ദ്രകാന്ത് ദേശായി), വസ്ത്രാലങ്കാരം (ഭാനു അതയ്യ- ഇവര്‍ക്ക് ഓസ്കാര്‍ പുരസ്കാരവും ലഭിച്ചിരുന്നു), ഗാനരചയിതാവ് (ജാവേദ് അഖ്തര്‍), കോറിയോഗ്രാഫര്‍ (രാജു ഖാന്‍) എന്നീ അവാര്‍ഡുകളും ലഗാന്‍ സ്വന്തമാക്കി.

മികച്ച പുസ്തകരചനയ്ക്കുള്ള അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഭരത് ഗോപിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലഗാന്‍ ആണ് മികച്ച വിനോദചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X