twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദേശീയ അവാര്‍ഡ് നേടുന്ന ഒമ്പതാം മലയാളി

    By Staff
    |

    ദേശീയ അവാര്‍ഡ് നേടുന്ന ഒമ്പതാം മലയാളി
    ജൂലായ് 27, 2002

    പൗരു-ഷ-വും അഭിനയശേഷിയും സങ്കലനം ചെയ്ത പ്രതിഭയെ ആദ്യമായാണ് ദേശീയ അവാര്‍ഡിന്റെ തിളക്കം തേടിയെത്തുന്നത്. നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നാലാമത്തെ സംസ്ഥാന അവാര്‍ഡിന് പിന്നാലെയാണ് ദേശീയതലത്തില്‍ മികച്ച നടനെന്ന അംഗീകാരം മുരളിക്ക് ലഭിക്കുന്നത്.

    പ്രിയനന്ദനന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അപ്പമേസ്തിരി എന്ന കഥാപാത്രത്തെ തന്മയത്വത്തോടെയും സ്വഭാവികതയോടെയും അവതരിപ്പിച്ചതിനാണ് മുരളി ആദ്യമായി ദേശീയ തലത്തില്‍ അംഗീകാരം നേടുന്നത്. ഒരു പഴയ കാല കമ്യൂണിസ്റുകാരന്റെ മാനസിക ലോകത്തെ സൂക്ഷ്മമായ ഭാവപ്രകടന രീതിയിലൂടെയാണ് മുരളി അവതരിപ്പിച്ചത്.

    പ്രായം കീഴടക്കി തുടങ്ങിയെങ്കിലും വൃദ്ധമാവാത്ത ഒരു ആദര്‍ശലോകത്തെ മനസില്‍ സൂക്ഷിക്കുന്നയാളാണ് അപ്പമേസ്തിരി. കമ്യൂണിസ്റ് പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ത്യജിച്ച അപ്പമേസ്തിരിയുടെ വൃദ്ധകാലത്തെ തന്റെ മാനറിസങ്ങളില്‍ പോലും മാറ്റം വരുത്തിയാണ് മുരളി അവതരിപ്പിച്ചത്.

    മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഒമ്പതാമത്തെ മലയാള നടനാണ് മുരളി. ഭരത് ഗോപി, പി. ജെ. ആന്റണി, ബാലന്‍ കെ. നായര്‍, പ്രേംജി, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ബാലചന്ദ്രമേനോന്‍ എന്നിവരാണ് ഇതിന് മുമ്പ് ദേശീയ തലത്തില്‍ അംഗീകാരം നേടിയ നടന്മാര്‍. ഇവരില്‍ മമ്മൂട്ടിക്ക് മൂന്ന് തവണയും മോഹന്‍ലാലിന് രണ്ടു തവണയും ദേശീയ അവാര്‍ഡ് ലഭിച്ചു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X