അപര്‍ണാ സെന്‍ മികച്ച സംവിധായിക
ദില്ലി: 2002 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബുദ്ധദേവ് ദാസ് ഗുപ്ത സംവിധാനം ചെയ്ത മൊന്തൊമൊയര്‍ ഉപാഖ്യാന്‍ (ഒരു കസൃതി പെണ്‍കുട്ടിയുടെ കഥ) ആണ് മികച്ച ചിത്രം. മിസ്റര്‍ ആന്‍ഡ് മിസ്സസ്സ് അയ്യര്‍ എന്ന സിനിമ സംവിധാനം ചെയ്ത അപര്‍ണാ സെന്‍ ആണ് മികച്ച സംവിധായിക.
അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തിന് മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ്ു മാത്രമാണ് കിട്ടിയത്.
മികച്ച നടന്‍ അജയ് ദേവഗണും മികച്ച നടി കൊങ്കണ സെന്നും ആണ്. ലെജന്റ് ഓഫ് ഭഗത് സിംഗ് എന്ന സിനിമയിലെ മികച്ച അഭിനയമാണ് അജയ് ദേവ്ഗണിനെ മികച്ച നടനാക്കിയത്. അജയ് ദേവഗണിനു കിട്ടുന്ന രണ്ടാമത്തെ ദേശീയ പുരസ്കാരമാണിത്. മിസ്റര്‍ ആന്‍ഡ് മിസ്സസ്സ് അയ്യറിലെ മികവുറ്റ പ്രകടനം കൊങ്കണ സെന്നിനെ മികച്ച നടിയാക്കി. അപര്‍ണാസെന്നിന്റെ മകളാണ് കൊങ്കണ സെന്‍.
മലയാള ചിത്രങ്ങള്‍ക്ക് കാര്യമായ അവാര്‍ഡുകള്‍ ഒന്നും തന്നെ ഇല്ല.
പ്രകാശ് ഝാ അദ്ധ്യക്ഷനായുള്ള സമിതിയാണ് ചലച്ചിത്രങ്ങള്‍ വിലയിരുത്തിയത്.
ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും ഒഴിവാക്കി വോട്ടെടുപ്പിലൂടെ ചലച്ചിത്രങ്ങളെയും അവാര്‍ഡ് ജേതാക്കളെയും തെരഞ്ഞെടുക്കുക എന്ന രീതിയാണ് ഇക്കുറി സ്വീകരിച്ചത്.


Click it and Unblock the Notifications











