ബിജു മേനോന്‍ വീണ്ടും നായകവേഷത്തില്‍
ബിജു മേനോന്‍ വീണ്ടും നായകവേഷത്തില്‍
ജൂലൈ 26, 2005
ഒരു ഇടവേളക്കു ശേഷം ബിജു മേനോന്‍ വീണ്ടും നായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് അമ്മത്തൊട്ടില്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേത്രിയായ ഗീതു മോഹന്‍ദാസാണ് ചിത്രത്തിലെ നായിക.
ഇടക്കാലത്ത് ഉപനായകവേഷങ്ങളിലും ചെറിയ വേഷങ്ങളിലും ഒതുക്കപ്പെട്ടിരുന്ന ബിജു മേനോന് ഈ ചിത്രം തിരിച്ചുവരവൊരുക്കുമെന്ന പ്രതീക്ഷയിലാണ്. നായകവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളുടെ പരാജയമാണ് ബിജു മേനോന് തിരിച്ചടിയായത്. ഇതോടെ നായകവേഷങ്ങളൊന്നും ഈ നടനെ തേടിയെത്താതായി.
ബിജു മേനോനും ഗീതു മോഹന്‍ദാസും ഒന്നിക്കുന്ന അമ്മത്തൊട്ടില്‍ സംവിധാനം ചെയ്യുന്നത് രാജേഷ് അമനകരയാണ്. പുനര്‍ജനി എന്ന ചിത്രത്തിനു ശേഷം രാജേഷ് അമനകര ഒരുക്കുന്ന ചിത്രമാണിത്.
നെടുമുടി വേണു, ജഗദീഷ്, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, ടി. എസ്. രാജു, അമേരിക്കന്‍ അച്ചായന്‍, മേജര്‍ രവി, വിനോദ് കരുണ്‍, അടൂര്‍ പങ്കജം തുടങ്ങിയ പ്രമുഖതാരങ്ങള്‍ക്കൊപ്പം രണ്ട് പുതുമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കിഴക്കേക്കൂറ്റ് മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷിബു കിഴക്കേക്കൂറ്റ് നിര്‍മിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications