ഗായത്രി ജയറാം വീണ്ടും മലയാളത്തില്‍

By Staff

ഗായത്രി ജയറാം വീണ്ടും മലയാളത്തില്‍
ജൂലൈ 26, 2005

തമിഴ് നടി ഗായത്രി ജയറാം വീണ്ടും മലയാളത്തിലെത്തുന്നു. കലാഭവന്‍ മണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലോക്നാഥന്‍ ഐഎഎസ് എന്ന ചിത്രത്തിലാണ് ഗായത്രി ജയറാം നായികയാവുന്നത്.

സല്‍പ്പേര് രാമന്‍കുട്ടിയാണ് ഗായത്രി ജയറാം ആദ്യമായി അഭിനയിച്ച മലയാളചിത്രം. ഈ ചിത്രത്തിന്റെ സംവിധായകരായ അനില്‍ ബാബുവിലെ അനിലാണ് ലോകനാഥന്‍ ഐഎഎസ് ഒരുക്കുന്നത്.

ബെന്‍ ജോണ്‍സണിനു ശേഷം മറ്റൊരു തകര്‍പ്പന്‍ വേഷമാണ് ഈ ചിത്രത്തില്‍ കലാഭവന്‍ മണിക്ക് ലഭിച്ചിരിക്കുന്നത്. കഠിനപ്രയത്നത്തിലൂടെ ഐഎഎസ് ഓഫീസറാവുന്ന ഓട്ടോറിക്ഷാ തൊഴിലാളിയായ ലോകനാഥന്‍ എന്ന കഥാപാത്രത്തെയാണ് കലാഭവന്‍ മണി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഐഎഎസ് ഓഫീസറായതിനു ശേഷം ലോകനാഥന്‍ അനീതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

തമിഴ്നടന്‍ രഞ്ജിത്താണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ശ്രീരാമന്‍, വിമല്‍രാജ്, അനില്‍ മുരളി, കെ.പി.എ.സി. ലളിത, സോണിയ, പൊന്നമ്മ ബാബു, അംബികാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ബിജു വട്ടപ്പാറയാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. മണിയാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X