മാക്ടയും സിനിമ നിര്‍മിക്കുന്നു
മാക്ടയും സിനിമ നിര്‍മിക്കുന്നു
ജൂലൈ 26, 2006
താരസംഘടനയായ അമ്മയ്ക്കു പിന്നാലെ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയും സിനിമ നിര്‍മിക്കുന്നു. അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനു വേണ്ടിയാണ് സിനിമ നിര്‍മിക്കുന്നതെന്ന് മാക്ട ജനറല്‍ സെക്രട്ടറി വിനയന്‍, സിബി മലയില്‍, ഷാജി കൈലാസ് എന്നിവര്‍ അറിയിച്ചു. ഗുഡ്വേ ബിസിനസ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. സാങ്കേതിക പ്രവര്‍ത്തര്‍ പ്രതിഫലം വാങ്ങാതെയായിരിക്കും ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് ചിത്രത്തില്‍ പ്രാധാന്യം നല്‍കും.
ചിത്രത്തിന്റെ നിര്‍മാണത്തിനായി ഗുഡ്വേ 75 ലക്ഷം രൂപ മാക്ടക്ക് നല്‍കും. ഇതിന്റെ ആദ്യ ഗഡുവായ പത്ത് ലക്ഷം രൂപ മാനേജിംഗ് ഡയറക്ടര്‍ രജീന്ദ്രനില്‍ നിന്നും സംവിധായകരായ ജോഷി, ഫാസില്‍ എന്നിവര്‍ ഏറ്റുവാങ്ങി. ചിത്രത്തിന്റെ നിര്‍മാണത്തില്‍ നിന്നും ലഭിക്കുന്ന പണം മാക്ട ഫെഡറേഷന്‍ അംഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും.
എ.ആര്‍.റഹ്മാനെ ഉള്‍പ്പെടുത്തി മാക്ട ഈ വര്‍ഷം സംഗീതപരിപാടി സംഘടിപ്പിക്കും. ഈ പരിപാടിയുടെ സ്പോണ്‍സര്‍മാരില്‍ നിന്നും മാക്ടക്ക് ഒന്നര കോടി രൂപ ലഭിക്കും. അമൃതാ ആശുപത്രിയുമായി ബന്ധപ്പെട്ട് മാക്ട ഫെഡറേഷന്‍ അംഗങ്ങളുടെ ആരോഗ്യ പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications