തിരുവനന്തപുരം ചലച്ചിത്രമേളയ്ക്ക് തുടക്കമായി
തിരുവനന്തപുരം ചലച്ചിത്രമേളയ്ക്ക് തുടക്കമായി
ജൂലായ് 27, 2001
തിരുവനന്തപുരം: ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള (ടിഫ് 2001) ജയാബച്ചന്‍ ഉദ്ഘാടനം ചെയ്തു.
ജൂലായ് 27 വെള്ളിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി ജി. കാര്‍ത്തികേയന്‍ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഭവാന്ദര്‍ പ്രദര്‍ശിപ്പിച്ചു.
രാജസ്ഥാനില്‍ ബലാത്സംഗത്തിനിരയായ ഒരു യുവതിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ജഗ്മോഹന്‍ മുന്ദ്ര സംവിധാനം ചെയ്ത ഭവാന്ദര്‍. യഥാര്‍ത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമായ ഭവാന്ദറിലെ നായിക നന്ദിതാദാസാണ്. നന്ദിതയും സംവിധായകന്‍ ജഗ്മോഹനും ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്‍, അന്താരാഷ്ട്ര ഫിലിം ഫെഡറേഷന്‍ ഓഫ് പാരീസ് വൈസ് പ്രസിഡന്റ് പി. വി. ഗംഗാധരന്‍, മാക്ട സെക്രട്ടറി മധു എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി മേളയ്ക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എത്താത്ത് ചലച്ചിത്രപ്രേമികളെ നിരാശരാക്കി. മജീദിയുടെ ചിത്രങ്ങള്‍ മേളയില്‍ ഉണ്ടാവില്ലെന്നത് ഏറെക്കുറെ തീര്‍ച്ചയായിട്ടുണ്ട്.


Click it and Unblock the Notifications