ലക്ഷ്മി ഗോപാലസ്വാമി മോഹന്‍ലാലിന്റെ നായിക
ലക്ഷ്മി ഗോപാലസ്വാമി മോഹന്‍ലാലിന്റെ നായിക
ജൂലൈ 27, 2003
രഞ്ജി പണിക്കര്‍ ആദ്യമായി സംവിധായകവേഷമണിയുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്നു.
മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീടിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്തിയ ലക്ഷ്മി ഗോപാലസ്വാമി ആദ്യമായാണ് മോഹന്‍ലാലിന്റെ നായികയാവുന്നത്. സത്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ്. കുറച്ചു കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
സുരേഷ് ഗോപിയുടെ നായികയായും ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്നുണ്ട്. ഹരികുമാറിന്റെ ചിത്രീകരണം പുരോഗമിച്ചു വരുന്ന പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി സുരേഷ് ഗോപിയുടെ നായികയാവുന്നത്.
അരയന്നങ്ങളുടെ വീടിന് ശേഷം കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായ ലക്ഷ്മി ഗോപാലസ്വാമി ഏതാനും ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകാംഗീകാരം നേടിയിരുന്നു.


Click it and Unblock the Notifications