വ്യത്യസ്ത വേഷങ്ങളില്‍ മനോജ്
വ്യത്യസ്ത വേഷങ്ങളില്‍ മനോജ്
ജൂലൈ 27, 2005
ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് മനോജ് കെ. ജയന്‍ മലയാളത്തില്‍ തന്റെ സാന്നിധ്യം നിലനിര്‍ത്തുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം വലിയ താരനിരയില്ലാത്ത ചിത്രങ്ങളിലും മനോജ് കെ. ജയന് അഭിനയസാധ്യതയുള്ള വേഷങ്ങളാണ് ലഭിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രം ഉടയോനില്‍ ശക്തമായ കഥാപാത്രമാണ് മനോജിന്. ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വൃദ്ധകഥാപാത്രത്തെ ചോദ്യം ചെയ്യുന്ന നെഗറ്റീവ് സ്വഭാവമുള്ള കരുത്തന്‍ വേഷം. പുതിയ രൂപഭാവങ്ങളോടെയാണ് മനോജ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
മനോജിന്റെ മറ്റൊരു വ്യത്യസ്ത വേഷമാണ് അനന്തഭദ്രത്തില്‍ കാണാനാവുക. തിന്മയുടെ പ്രതീകമായ ദിഗംബരന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് കെ. ജയന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആഭിചാരക്രിയകളിലൂടെ മന്ത്രശക്തി സ്വായത്തമാക്കിയ ദിഗംബരന്‍ ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്. മനോജ് കെ. ജയനും ബോളിവുഡ് താരം റിയാസെന്നും ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ ചിത്രത്തിന്റെ ഒരു സവിശേഷതയാണ്.
മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിലും മനോജിന് ഒരു പ്രധാന വേഷമുണ്ട്. മമ്മൂട്ടി ചിത്രം കാഴ്ചയില്‍ ഏതാനും രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന മനോജ് കെ. ജയന്റെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.


Click it and Unblock the Notifications