രണ്ടാം ഭാഗങ്ങള്‍ക്ക് പ്രിയം

By Staff

രണ്ടാം ഭാഗങ്ങള്‍ക്ക് പ്രിയം
ജൂലൈ 27, 2005

രണ്ടാം ഭാഗങ്ങളുടെ ഒരു പരമ്പര തന്നെയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. പുതുമയും വ്യത്യസ്തതയുമുള്ള പ്രമേയങ്ങള്‍ അന്യമായി തുടങ്ങിയതോടെ വന്‍വിജയങ്ങളായ സിനിമകള്‍ക്ക് തുടര്‍ച്ചയൊരുക്കുക എന്ന പരീക്ഷണത്തിലാണ് പ്രഗത്ഭസംവിധായകര്‍. ചില സൂപ്പര്‍ഹിറ്റുകളുടെ തുടര്‍ഭാഗങ്ങളായെത്തുന്ന മൂന്ന് ചിത്രങ്ങളാണ് ഉടന്‍ തിയേറ്ററിലെത്തുന്നത്. രണ്ടാം ഭാഗമായി ഒരുക്കപ്പെടുന്ന ഏതാനും ചിത്രങ്ങളുടെ ഷൂട്ടിഗ് അടുത്തുതന്നെ തുടങ്ങും.

നേരറിയാന്‍ സിബിഐ, ബൈ ദി പീപ്പിള്‍, ഭരത്ചന്ദ്രന്‍ ഐപിഎസ് എന്നിവയാണ് തുടര്‍ഭാഗങ്ങളായി അടുത്ത മാസങ്ങളില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍. കെ.മധു-എസ്.എന്‍.സ്വാമി-മമ്മൂട്ടി ടീമിന്റെ സിബിഐ സിനിമാ പരമ്പരയിലെ നാലാമത്തെ ചിത്രമാണ് നേരറിയാന്‍ സിബിഐ. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ പെടുന്ന കമ്മിഷണര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഭരത്ചന്ദ്രന്‍ ഐപിഎസ്.

ഇവ രണ്ടും സൂപ്പര്‍താര ചിത്രങ്ങളാണെങ്കില്‍ വലിയ താരനിരയൊന്നുമില്ലാതെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബൈ ദി പീപ്പിള്‍. ജാസി ഗിഫ്റ്റിന്റെ ഗാനങ്ങളുടെ അകമ്പടിയോടെ കഴിഞ്ഞ വര്‍ഷം സൂപ്പര്‍ഹിറ്റായ ഫോര്‍ ദി പീപ്പിളിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രമാണിത്. ഫോര്‍ ദി പീപ്പിളില്‍ പൊലീസ് ഓഫീസറായ സുനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലും ഒരു യുവാക്കളുടെ സംഘമുണ്ട്. പുതുമുഖങ്ങളെ അണിനിരത്തി ജയരാജ് നടത്തുന്ന മറ്റൊരു പരീക്ഷണമാണ് ഈ ചിത്രം.

ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രങ്ങള്‍ക്കു പുറമെ ഏതാനും ചിത്രങ്ങള്‍ക്കു രണ്ടാം ഭാഗമൊരുക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. മമ്മൂട്ടി തന്നെ അഭിനയിക്കുന്ന താരാദാസ് വേഴ്സസ് ബല്‍റാം എന്ന ചിത്രം അടുത്തുതന്നെ ചിത്രീകരണം തുടങ്ങും. അതിരാത്രം എന്ന ചിത്രത്തിലെ കള്ളക്കടത്തുകാരനായ താരാദാസായും ആവനാഴി, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നീ ചിത്രങ്ങളിലെ ഇന്‍സ്പെക്ടര്‍ ബല്‍റാമായും മമ്മൂട്ടി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഐ. വി. ശശിയാണ്.

മമ്മൂട്ടിക്ക് ഇപ്പോള്‍ ഹിറ്റുകളുടെ കാലമാണ്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗങ്ങള്‍ ഒരുക്കപ്പെടുന്നതിലും മമ്മൂട്ടി ചിത്രങ്ങള്‍ക്കാണ് പ്രധാന പരിഗണന. തൊമ്മനും മക്കളും എന്ന ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന് അടുത്ത ഭാഗമൊരുക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. മിക്കവാറും അടുത്ത വര്‍ഷം തന്നെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങും. ദിലീപിന്റെ സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗമൊരുക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X