സൂപ്പര്‍താര വാഴ്ച തുടരുന്നു

By Staff

സൂപ്പര്‍താര വാഴ്ച തുടരുന്നു
ജൂലൈ 27, 2006

2006ന്റെ ആദ്യപകുതി പിന്നിടുമ്പോള്‍ മലയാള സിനിമയില്‍ സൂപ്പര്‍താര വാഴ്ച തുടരുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി എന്നീ നാല് സൂപ്പര്‍താരങ്ങളെ കേന്ദ്രീകരിച്ചാണ് മലയാള സിനിമാ വ്യവസായം മുന്നോട്ടുനീങ്ങുന്നത്.

യുവതാരങ്ങള്‍ ഇപ്പോള്‍ ചിത്രത്തിലേയില്ല. അതേ സമയം സൂപ്പര്‍താരങ്ങള്‍ കൂടുതല്‍ പിടിമുറുക്കുകയും ചെയ്തിരിക്കുന്നു. സൂപ്പര്‍താരങ്ങളില്ലാതെ ഒരു സൂപ്പര്‍ഹിറ്റ് അസാധ്യമാണെന്ന വിലയിരുത്തലാണ് ഇപ്പോള്‍ മലയാള സിനിമാ വ്യവസായത്തെ ഭരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ഹിറ്റുകളുമായി അരങ്ങുവാണ മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഈ വര്‍ഷവും താരമൂല്യത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്.

മോഹന്‍ലാലിന്റെ രസതന്ത്രമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം. മലയാളത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോഡ് ഈ ചിത്രം സൃഷ്ടിച്ചുകഴിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റ്. രാജമാണിക്യത്തിന്റെ റെക്കോഡാണ് രസതന്ത്രം തകര്‍ത്തത്.

ഹിറ്റുകളുടെ ഒരു നിര തന്നെ ഈ അര്‍ധവര്‍ഷത്തില്‍ മലയാളത്തിലുണ്ടായി. തുറുപ്പുഗുലാന്‍, ലയേണ്‍, ചിന്താമണി കൊലക്കേസ്, വടക്കുംനാഥന്‍ എന്നീ ഈ ചിത്രങ്ങള്‍ ഈ വര്‍ഷത്തെ ഹിറ്റുകളാണ്. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ദിലീപിന്റെ ചെസ് മറ്റൊരു ഹിറ്റാവുമെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അതേ സമയം സൂപ്പര്‍ഹിറ്റുകളുടെ ഫോര്‍മുലകളില്‍ സൂപ്പര്‍താരങ്ങള്‍ കടിച്ചുതൂങ്ങുന്നില്ലെന്ന സവിശേഷത കൂടി ഈ വര്‍ഷത്തിനുണ്ട്. അടുത്ത ആറ് മാസം സൂപ്പര്‍താരങ്ങളുടേതായെത്തുന്ന ചിത്രങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ചിത്രമായിരിക്കും നല്‍കുന്നത്.

തുടര്‍ച്ചയായ നാല് ഹിറ്റുകളുമായി സൂപ്പര്‍താര ശോഭയുടെ പ്രൗഢിയില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ വാണിജ്യസിനിമാസ്വഭാവമില്ലാത്ത പരദേശി, ആകാശഗോപുരം എന്നിവയാണ്. മമ്മൂട്ടിയാകട്ടെ കച്ചവട സ്വഭാവവും കലാമൂല്യവും സമന്വയിക്കുന്ന രണ്ടു ചിത്രങ്ങളില്‍ അഭിനയിക്കുന്നു. കമലിന്റെ കറുത്ത പക്ഷികള്‍, പിന്നെ ബ്ലെസ്സിയുടെ ചിത്രം.

അരഡസന്‍ ചിത്രങ്ങള്‍ക്കെങ്കിലും ഡേറ്റ് നല്‍കി അവയെല്ലാം ഒന്നൊന്നായി പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കുകളിലാണ് മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും സുരേഷ് ഗോപിയും. അതിനിടയില്‍ പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ യുവതാരങ്ങള്‍ക്ക് സിനിമാവിപണിയില്‍ ഒരു ചലനവുമുണ്ടാക്കാനാവുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X