റഹ്മാന്‍ സൂപ്പര്‍താരങ്ങളുടെ നിഴലില്‍
റഹ്മാന്‍ സൂപ്പര്‍താരങ്ങളുടെ നിഴലില്‍
ജൂലൈ 27, 2006
നീണ്ട ഇടവേളക്കു ശേഷം റഹ്മാന്‍ മലയാളത്തിലേക്കു നടത്തിയ തിരിച്ചുവരവ് സൂപ്പര്‍താരങ്ങളുടെ നിഴലാവാന്‍ വേണ്ടി മാത്രമാണോ? മികച്ച ഒരു സഹനടനായി പേരെടുക്കാന്‍ കഴിവുണ്ടായിട്ടും റഹ്മാന് അത് മലയാളത്തില്‍ കഴിയാതെ പോവുകയാണ്.
മമ്മൂട്ടി ചിത്രമായ ബ്ലാക്കിലൂടെയാണ് റഹ്മാന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നത്. ചിത്രത്തിലെ പൊലീസ് ഓഫീസര്‍ വേഷം റഹ്മാന്‍ ഒന്നാന്തരമാക്കുകയും ചെയ്തു. പക്ഷേ സൂപ്പര്‍താരത്തിന്റെ പ്രകടനത്തിനായി മാത്രമൊരുക്കിയ ചിത്രത്തില്‍ കുറഞ്ഞ രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന, ഇടവേളക്കു മുമ്പേ കൊല്ലപ്പെടുന്ന ഉപനായകന്റെ വേഷമായിരുന്നു റഹ്മാന്.
അടുത്ത ഊഴം മറ്റൊരു മമ്മൂട്ടി ചിത്രം രാജമാണിക്യത്തിലായിരുന്നു. പക്ഷേ അതില്‍ മമ്മൂട്ടിയുടെ സഹായിയുടെ റോളില്‍ സൂപ്പര്‍താരത്തിന്റെ നിഴല്‍ മാത്രമായി. നൃത്തരംഗങ്ങളില്‍ മമ്മൂട്ടിക്കൊപ്പം ചുവടുവയ്ക്കാനും മമ്മൂട്ടിയുടെ നിഴല്‍ പോലെ കൂടെ നില്‍ക്കാനും മാത്രമായി ഒരു കഥാപാത്രം.
മോഹന്‍ലാല്‍ ചിത്രം മഹാസമുദ്രമാണ് റഹ്മാന്റെ അടുത്ത ചിത്രം. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹായിയായിട്ടാണ് റഹ്മാന്‍ വേഷമിടുന്നത്. സൂപ്പര്‍താരത്തിന്റെ കൂടെ നില്‍ക്കുന്നതിനപ്പുറം ഒന്നും ചെയ്യാനില്ലാത്ത വേഷം.
മമ്മൂട്ടി നായകനാവുന്ന കമലിന്റെ കറുത്ത പക്ഷികളില്‍ റഹ്മാന് ഒരു വേഷമുണ്ടെന്ന് കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ റഹ്മാനെ ആ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മലയാളത്തിലെ റഹ്മാന്റെ കരിയര്‍ മുടന്തി നീങ്ങുകയാണ്.


Click it and Unblock the Notifications