twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബവന്ദര്‍ബലാത്സംഗത്തിനെതിരായ ചിത്രം: മുന്ദ്ര

    By Staff
    |

    ബവന്ദര്‍ബലാത്സംഗത്തിനെതിരായ ചിത്രം: മുന്ദ്ര
    ജൂലായ് 28, 2001

    തിരുവനന്തപുരം: തന്റെ ഏറ്റവും പുതിയ ചിത്രമായ ബവന്ദര്‍ (മണല്‍ക്കാറ്റ്) ബലാത്സംഗത്തിന്റെ ക്രൂരതകള്‍ വരച്ചുകാട്ടുന്നതാണെന്ന് സംവിധായകന്‍ ജഗ്മോഹന്‍ മുന്ദ്ര.

    ബലാത്സംഗം സെക്സുമായി ബന്ധപ്പെട്ടതല്ല. അത് തകര്‍ച്ചയാണ്, നാണക്കേടാണ്, അധികാരത്തിന്റെ ക്രൂരതയാണ്. പുരുഷനായി ജനിച്ചതില്‍ ഓരോ പുരുഷനും ലജ്ജിച്ചുപോകുന്ന തരത്തിലാണ് ബവന്ദറില്‍ ഞാന്‍ ബലാത്സംഗ രംഗം ചിത്രീകരിച്ചിരിക്കുന്നത് - ചലച്ചിത്രയുടെ ആറാമത് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയോട് അനുബന്ധിച്ച് ജൂലായ് 28 ശനിയാഴ്ച സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തുകൊണ്ട് മുന്ദ്ര പറഞ്ഞു.

    ഓരോ പ്രേക്ഷകനും താന്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്ന തോന്നലുണ്ടാകുന്ന തരത്തിലാണ് ബവന്ദറിലെ ബലാത്സംഗ രംഗം ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറ ഇവിടെ മൂന്നാം കണ്ണല്ല, പ്രേക്ഷകന്റെ കണ്ണ് തന്നെയാണ്- മുന്ദ്ര വ്യക്തമാക്കി.

    ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെടുത്തിരിക്കുന്നതെങ്കിലും അത് വെറും ഡോക്യുമെന്ററിയല്ല. അതിനായി ചില ദൃശ്യങ്ങള്‍ ചേര്‍ക്കേണ്ടി വന്നു. എന്നാല്‍ ബോക്സോഫീസ് ലക്ഷ്യമിട്ട് ഒരു രംഗം പോലും ബവന്ദറില്‍ ചേര്‍ത്തിട്ടില്ല. ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമോ എന്ന് പോലും തനിക്കറിയില്ലെന്ന് മുന്ദ്ര പറഞ്ഞു.

    ചിത്രം സെന്‍സറിംഗിനയച്ചപ്പോള്‍ അഞ്ച് കട്ടുകള്‍ വേണമെന്ന് റിവ്യൂ കമ്മിറ്റി ആവശ്യപ്പെട്ടു. എന്നിട്ടും എ സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കുകയുള്ളു എന്നും വ്യക്തമാക്കി. എ സര്‍ട്ടിഫിക്കറ്റ് തരുന്നുവെങ്കില്‍ എന്തിന് കട്ടുകള്‍ എന്നാണ് ഞാന്‍ ചോദിച്ചത് മുന്ദ്ര പറഞ്ഞു. പിന്നീട് ചിത്രം സെന്‍സറിംഗ് ട്രിബ്യൂണലിന് അയച്ചു. ആറ് മാസത്തിന് ശേഷമാണ് ട്രിബ്യൂണല്‍ വിധി വന്നത്. ഒരു സംഭാഷണം മാത്രമേ അവര്‍ മുറിച്ചുമാറ്റിയുള്ളുവെന്ന് മുന്ദ്ര വ്യക്തമാക്കി.

    കേസിന്റെ രേഖകള്‍ രാജസ്ഥാനിലെ ഒരു കോടതിയില്‍ നിന്നും നേടുന്നതിന് കോടതി ക്ലര്‍ക്കിന് 13, 000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്നും മുന്ദ്ര വെളിപ്പെടുത്തി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X