ശ്രീനിവാസന്‍ നായകന്‍

By Staff

ശ്രീനിവാസന്‍ നായകന്‍
ജൂലായ് 28, 2002

ഭുവനചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ നായകനാവുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഭുവനചന്ദ്രന്‍ സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ.

ശ്രീനിവാസന്റെ അഭിനയ ജീവിതത്തിന് 25 വര്‍ഷം തികയുകയാണ് ഈ വര്‍ഷം. അനില്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്നുണ്ട്.

ഭുവനചന്ദ്രന്റെ ചിത്രത്തില്‍ ശ്രീനിയെ കൂടാതെ അഞ്ജലി കൃഷ്ണ, സിന്ധു മേനോന്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, സുകുമാരി, അനു ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്നു.

ടി. എന്‍. സിദ്ദിക്കാണ് കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം പകരുന്നു. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X