രഞ്ജിത്ത്-മമ്മൂട്ടി ചിത്രം ബ്ലാക്ക്
രഞ്ജിത്ത്-മമ്മൂട്ടി ചിത്രം ബ്ലാക്ക്
ജൂലൈ 28, 2004
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബ്ലാക്ക്് എന്ന് പേരിട്ടു. കാരയ്ക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
പ്രതിനായകന്‍, കാരയ്ക്കാമുറി ഷണ്‍മുഖന്‍ എന്നീ പേരുകള്‍ ഈ ചിത്രത്തിന് വേണ്ടി നേരത്തെ പരിഗണിച്ചിരുന്നു. ആന്റി ഹീറോ സ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
പ്രിയ എന്ന പുതുമുഖമാണ് ഈ ചിത്രത്തിലെ നായിക. ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന റഹ്മാന്‍ ബ്ലാക്കില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തമിഴിലും റഹ്മാന്‍ ഈയിടെ വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ എം. എസ്. വിശ്വനാഥന്‍ അഭിനയിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.
രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ചതിയന്‍ ചന്തുവിന്റെ സംഗീത സംവിധാനത്തിലൂടെ ശ്രദ്ധേനായ അലക്സ് പോളാണ്. രാജീവ് രവിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അമല്‍ നീരജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ബ്ലാക്കിന്റെ ചിത്രീകരണം കൊച്ചിയില്‍ ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും നടന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എസ്. എന്‍. സ്വാമിയാണ് ഭദ്രദീപം കൊളുത്തിയത്. ലാല്‍ ക്രിയേഷന്‍സ് ബാനറില്‍ ലാലാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍ റിലീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications