ഗുണ്ടയില്‍ അരുണ്‍, കാര്‍ത്തിക

By Staff

ഗുണ്ടയില്‍ അരുണ്‍, കാര്‍ത്തിക
ജൂലൈ 28, 2004

മലയാളത്തില്‍ ഒരു സംവിധായകജോഡി കൂടി രംഗപ്രവേശം ചെയ്യുന്നു. ജയരാജിന്റെ സഹസംവിധായകനായിരുന്ന അനീഷ്വര്‍മയും വിനയന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള സെനനുമാണ് സ്വതന്ത്രസംവിധായകരെന്ന നിലയില്‍ ജോഡി ചേരുന്നത്.

അനില്‍ബാബു, അക്ബര്‍ജോസ് തുടങ്ങിയ സംവിധായക ജോഡികള്‍ വേര്‍പിരിയുന്ന സമയത്തു തന്നെയാണ് പ്രമോദ്പപ്പന്‍ എന്ന സംവിധായകജോഡി വജ്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ചത്. അവര്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ അനീഷ്വര്‍മ-സെനന്‍ ടീമും സംവിധായകജോഡിയായെത്തുന്നത്.

ഇരുവരും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന ഗുണ്ട എന്ന ചിത്രത്തില്‍ ഫോര്‍ ദി പീപ്പിളിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനായി അഭിനയിക്കുന്നു. ഫോര്‍ ദി പീപ്പിളിന് ശേഷം അരുണ്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ക്വട്ടേഷന്‍, കൂത്തമ്പലം എന്നീ ചിത്രങ്ങളിലും അരുണ്‍ നായകനാവുന്നുണ്ട്.

കാര്‍ത്തികയാണ് ഗുണ്ടയിലെ നായിക. സിദ്ദിക്ക്, നിഷാന്ത് സാഗര്‍, യദുകൃഷ്ണന്‍, മേഘനാഥന്‍, ജിജോയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് ബിജു മച്ചാടാണ്. വള്ളുവനാട് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X