ഐസ്ക്രീം കേസ് അന്വേഷിക്കാന്‍ ഭരത്ചന്ദ്രന്‍

By Staff

ഐസ്ക്രീം കേസ് അന്വേഷിക്കാന്‍ ഭരത്ചന്ദ്രന്‍
ജൂലൈ 28, 2005

സമകാലീന കേരള രാഷ്ട്രീയത്തിലെ വിവാദങ്ങളും കോളിളക്കങ്ങളും രഞ്ജി പണിക്കരുടെ തൂലികക്ക് എന്നും പ്രിയപ്പെട്ടതാണ്. കമ്മീഷണര്‍, ഏകലവ്യന്‍, ദി കിംഗ്, പത്രം, ലേലം തുടങ്ങിയ ചിത്രങ്ങളിലെല്ലാം സമകാലീന രാഷ്ട്രീയത്തിലെ പല പ്രശ്നങ്ങളും കച്ചവട സിനിമയുടെ രീതികള്‍ക്ക് ചേരും വിധം രഞ്ജി പണിക്കര്‍ വിഷയമാക്കിയിട്ടുണ്ട്.

രഞ്ജി പണിക്കര്‍ തിരക്കഥയെഴുതിയ ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായതിന്റെ ഒരു കാരണം ആ ചിത്രങ്ങളുടെ രാഷ്ട്രീയപശ്ചാത്തലമാണ്. ശക്തമായി പ്രതികരിക്കണമെന്ന് ജനങ്ങള്‍ക്ക് തോന്നുന്ന പല പ്രശ്നങ്ങളിലേക്കും എത്തിനോക്കാറുള്ള രഞ്ജി പണിക്കരുടെ നായകന്‍മാര്‍ രാഷ്ട്രീയക്കാരുടെ തൊലിയുരിക്കുന്ന തകര്‍പ്പന്‍ സംഭാഷണങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി വാങ്ങുന്നതാണ് കണ്ടിട്ടുള്ളത്.

രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനും ഈ വിധം രാഷ്ട്രീയപശ്ചാത്തലമുണ്ട്. രഞ്ജി പണിക്കര്‍ തിരക്കഥയെഴുതിയിട്ടുള്ള മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ ചിത്രം വ്യക്തമായും ചില സമകാലീന രാഷ്ട്രീയവിവാദങ്ങളാണ് പ്രമേയമാക്കുന്നത്. സിനിമാലോകത്ത് രഞ്ജി പണിക്കരുടെ ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന പുതിയ ചിത്രം ഇതിനകം സംസാരവിഷയമായിരിക്കുകയാണ്. പി. കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കു വഴിവച്ച ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസാണത്ര ഇത്തവണ രഞ്ജി പണിക്കര്‍ തിയേറ്ററുകളില്‍ വന്‍ശബ്ദഘോഷങ്ങളുയര്‍ത്താനുള്ള വെടിമരുന്നായി നിറച്ചിരിക്കുന്നത്.

ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് കണ്ടുപിടിക്കുന്ന പൊലീസ് ഓഫീസറെയാണത്രെ ഇത്തവണ രഞ്ജി നായകനായി അവതരിപ്പിക്കുന്നത്. സുരേഷ്ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബന്ധമുള്ള രഞ്ജി പണിക്കര്‍ സിനിമയില്‍ യുഡിഎഫ് ഭരണത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതാണ് കാണാറുള്ളത്. പുതിയ സിനിമയിലും രഞ്ജി യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിവാദത്തിലാണ് കൈവയ്ക്കുന്നത്. എന്നാല്‍ സിനിമയുടെ കഥയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രഞ്ജി പുറത്തുവിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X