സിബി, കണ്ണന്താനം ചിത്രങ്ങളില്‍ ജിഷ്ണു
സിബി, കണ്ണന്താനം ചിത്രങ്ങളില്‍ ജിഷ്ണു
ജൂലൈ 29, 2003
സിബി മലയിലും തമ്പി കണ്ണന്താനവും ഒരുക്കുന്ന ചിത്രങ്ങളില്‍ ജിഷ്ണു നായകനാവുന്നു. ഭാവനയും രേണുകാമേനോനും ഈ ചിത്രങ്ങളില്‍ ജിഷ്ണുവിന്റെ നായികമാരാവുന്നു.
സിബിമലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കെ. ജി. ജോര്‍ജാണ് തിരക്കഥ രചിക്കുന്നത്.ഒരു ഇടവേളക്ക് ശേഷം തിരക്കഥയിലൂടെ കെ. ജി. ജോര്‍ജ് സിനിമാരംഗത്ത് സജീവമാവുകയാണ്.
ഭാവനയാണ് ഈ ചിത്രത്തിലെ നായിക. അന്‍സര്‍ കലാഭവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജിഷ്ണുവും ഭാവനയുമാണ് നായികാ നായകന്മാര്‍.
ചിങ്കു അച്ചു സിനിമാസ് ബാനറില്‍ ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിതാരം സംഗീതം പകരുന്നു.
മോഹന്‍ലാല്‍ ചിത്രമായ ഒന്നാമന് ശേഷം തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജിഷ്ണു നായകനാവുന്നു. രേണുകാ മേനോനാണ് ഈ ചിത്രത്തില്‍ ജിഷ്ണുവിന്റെ നായികയാവുന്നത്. നിഷാന്ത് സാഗറും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications