മീര പാടുന്നു
മീര പാടുന്നു
ജൂലൈ 29, 2003
വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തില്‍ മീരാ ജാസ്മിന്‍ പാടുന്നു. ഈ ചിത്രത്തില്‍ നായികയാണ് മീര.
മികച്ച അഭിനയപാടവം കൊണ്ട് ഏതാനും ചിത്രങ്ങളിലെ വേഷങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ മീരാ ജാസ്മിന്‍ വി. കെ. പ്രകാശിന്റെ ചിത്രത്തിലൂടെ ഗായികയുടെ വേഷം കൂടിയണിയുകയാണ്. മഞ്ജു വാര്യരാണ് ഇതിന് മുമ്പ് മലയാളത്തില്‍ സിനിമക്ക് വേണ്ടി പാടിയിട്ടുള്ള നടി. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലാണ് മഞ്ജു പാടിയത്.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഏതാനും ഗാനങ്ങളുള്ളഈ ചിത്രത്തില്‍ ഹരിഹരനും ശങ്കര്‍ മഹാദേവനും പാടുന്നുണ്ട്. ജയചന്ദ്രന്‍, വേണുഗോപാല്‍, ഉണ്ണി മേനോന്‍, ചിത്ര, സുജാത എന്നിവരാണ് മറ്റ് ഗായകര്‍.
കുഞ്ചാക്കോ ബോബനാണ് മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തില്‍ മീരയുടെ നായികയാവുന്നത്. പ്രണയിച്ചുതുടങ്ങിയ രണ്ടു പേരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ലാലു അലക്സ്, ഇന്നസെന്റ്, ഇന്ദ്രജിത്ത്, ശ്രീവിദ്യ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വിന്ധ്യനാണ്. തമിഴിലെ ഛായാഗ്രാഹകനായ തിരുവാണ് ക്യാമറക്ക് പിന്നില്‍.


Click it and Unblock the Notifications