കവിയ്ക്കൊപ്പം കാവ്യ
കവിയ്ക്കൊപ്പം കാവ്യ
ജൂലൈ 29, 2005
ഒ.എന്‍.വി കുറുപ്പിന്റെ ഏറെ പ്രശസ്തമായ കവിത ഭൂമിക്കൊരു ചരമഗീതത്തെ ആസ്പദമാക്കി സംവിധായകന്‍ ശരത് ഒരു ചലച്ചിത്രമൊരുക്കുന്നു. ചിത്രത്തില്‍ കാവ്യാമാധവന്‍ വേഷമിടും.
കവിതയിലെ ബിംബങ്ങളും കഥാപാത്രങ്ങളും കവിയുടെ ദര്‍ശനവും ഇടകലര്‍ത്തി ഡോക്യു-ഫിക്ഷന്‍ രീതിയിലാണ് ചിത്രം ശരത് ഒരുക്കുന്നത്. നാല്പത് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രമായിരിക്കും ഇത്.
കാവ്യാമാധവനോടൊപ്പം ഒ.എന്‍.വിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കവിയും പ്രകൃതിയും തമ്മിലുള്ള വിനിമയത്തിന്റെ ചലച്ചിത്രഭാഷയില്‍ കവി കവിയായി വേഷമിടുന്നു.
ഒ.എന്‍.വിയുടെ വരികള്‍ക്ക് ജി. ദേവരാജനും എം. ജി.രാധാകൃഷ്ണനുമാണ് സംഗീതം നല്‍കുന്നത്. മലയാളത്തില്‍ ഒട്ടേറെ മനോഹര ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുള്ള ഒ.എന്‍.വി-ദേവരാജന്‍ ടീം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.
കോളജ് വിദ്യാര്‍ഥികളാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ടിസ്റ് ശിവനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ശീലാവതി എന്ന ചിത്രത്തിനു ശേഷം ശരത് ഒരുക്കുന്ന ചിത്രമാണിത്. ശീലാവതിയിലും കാവ്യമാധവന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സായാഹ്നം, സ്ഥിതി എന്നിവായണ് ശരത് നേരത്തെ സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങള്‍.


Click it and Unblock the Notifications