മധുവിന്റെ പൊലീസ് വേഷം

By Staff

മധുവിന്റെ പൊലീസ് വേഷം
ജൂലൈ 29, 2005

മറ്റു ചില യുവനടന്‍മാരെ പോലെ ഭാഗ്യത്തിന്റെ കുറവുണ്ട് മധുവാര്യര്‍ക്ക്. ഏതാണ്ട് തനിക്കൊപ്പം ഫീല്‍ഡിലെത്തിയ ചില യുവനടന്‍മാരെ മികച്ച തുടക്കത്തിനു ശേഷമാണ് നിര്‍ഭാഗ്യം പിടികൂടിയതെങ്കില്‍ മധുവാര്യരുടെ കാര്യത്തില്‍ ഇതുവരെ ഭാഗ്യം തെളിഞ്ഞിട്ടേയില്ലെന്നു വേണം പറയാന്‍.

മഞ്ജു വാര്യരുടെ സഹോദരനെന്ന പേരുമായി സിനിമയിലെത്തിയ മധു വാര്യര്‍ ആദ്യം അഭിനയിച്ച ചിത്രം മോഹന്‍ സംവിധാനം ചെയ്ത കാമ്പസ് ആണ്. ആ ചിത്രത്തില്‍ മധുവിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും അത് ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇനി എന്ന് റിലീസ് ചെയ്യുമെന്നും വ്യക്തമല്ല.

കാമ്പസിനു ശേഷം മധുവാര്യര്‍ വേഷമിട്ട വാണ്ടഡ്, പൊന്മുടിപുഴയോരത്ത് തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായില്ല. ജിഷ്ണു, സിദ്ധാര്‍ഥ്, ജയസൂര്യ തുടങ്ങിയ നടന്‍മാര്‍ക്കു മികച്ച തുടക്കവുമായി അരങ്ങേറിയതിനു ശേഷമാണ് അവസരങ്ങളില്ലാതായത്. എന്നാല്‍ മികച്ചൊരു ചിത്രവും മധുവാര്യര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലാണ് ഇനി മധുവിന്റെ പ്രതീക്ഷ. ഈ ചിത്രത്തില്‍ യുവ ഐപിഎസ് ഓഫീസറായ അന്‍വര്‍ എന്ന കഥാപാത്രത്തെയാണ് മധു അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയ്ക്കൊപ്പം തിളങ്ങാന്‍ അവസരങ്ങളുള്ള ഒരു വേഷമാണ് മധുവിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഹിറ്റായാല്‍ തന്റെ സമയം തെളിയുമെന്നാണ് മധുവിന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X