ദെജാവു: മനോസംഘര്‍ഷങ്ങളുടെ പ്രതിഫലനം
ദെജാവു: മനോസംഘര്‍ഷങ്ങളുടെ പ്രതിഫലനം
ജൂലായ് 30, 2001
തിരുവനന്തപുരം: ഒരു വ്യക്തിയുടെ മനസ്സിലെ വിപരീതചിന്തകളുടെയും സംഘര്‍ഷങ്ങളുടെയും പ്രതിഫലനമാണ് തന്റെ ചിത്രമായ ദെ ജാവുവിന്റെ പ്രമേയമെന്ന് സംവിധായകന്‍ ബിജു വിശ്വനാഥ്.
മനസിലെ നെഗറ്റീവ് ചിന്തകളുടെ ഫലമായി നമ്മള്‍ നമ്മളെ തന്നെ സംശയിക്കുന്നു. പിന്നെ അടുത്തുള്ളയാളിനെയും പിന്നെ ഈ ലോകത്തെ മൊത്തമായും സംശയിക്കുന്നു- ബിജു പറഞ്ഞു. ചലച്ചിത്രയുടെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ജൂലായ് 30 തിങ്കളാഴ്ച സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ബിജു.
ഒറ്റപ്പെടലിന്റെ ലോകം സൃഷ്ടിക്കാനായി ആദ്യം മരുഭൂമിയില്‍ വച്ച് ചിത്രമെടുക്കാമെന്നാണ് കരുതിയത്. പക്ഷേ അത് ഒരു ക്ലീഷേ ആകുമെന്ന് തോന്നി. സമുദ്രതീരത്തുള്ള ലൈറ്റ്ഹൗസ് ആകുമ്പോള്‍ കൂടുതല്‍ ദൃശ്യസമ്പന്നതയുമുണ്ടാകുമെന്ന് മനസിലാക്കിയാണ് അത്തരമൊരു ലൊക്കേഷന്‍ തിരഞ്ഞെടുത്തതെന്ന് ബിജു വ്യക്തമാക്കി. ഒരു ക്യാമറാമാന്‍ എന്ന നിലയ്ക്ക് പൂര്‍ണ സംതൃപ്തി നല്‍കിയ ചിത്രമായിരുന്നു ദെജാവു എന്ന് ചിത്രത്തിന്റെ ഛായാഗ്രഹണം കൂടി നിര്‍വഹിച്ച ബിജു പറഞ്ഞു.
ലൊക്കാര്‍ണോ ഫെസ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തീര്‍ച്ചയായും ചിത്രത്തിന്റെ മാര്‍ക്കറ്റ് വാല്യു വര്‍ധിപ്പിക്കും. എന്നാല്‍ ഫെസ്റിവലുകള്‍ മാത്രം മുന്നില്‍ക്കണ്ടുകൊണ്ട് നിര്‍മ്മിച്ച ചിത്രമല്ല ദെജാവു എന്നും ബിജു പറഞ്ഞു.
തല്‍ക്കാലം മലയാളത്തില്‍ ചിത്രങ്ങളൊന്നും പരിപാടിയില്ല. നല്ല തിരക്കഥയില്ലാത്തതാണ് പ്രധാന പോരായ്മ. ബ്രിട്ടീഷ് സഹായത്തോടെ ഒരു ഇംഗ്ലീഷ് ചിത്രം ഉടന്‍ തുടങ്ങും. ഇതിന്റെ ചെലവിന്റെ പകുതി തുക അവര്‍ തന്നുകഴിഞ്ഞു- ബിജു വ്യക്തമാക്കി.
ചലച്ചിത്ര റിപ്പോര്‍ട്ടുകള്‍


Click it and Unblock the Notifications