വാര്‍ ആന്റ് ലൗ വീണ്ടും തുടങ്ങി
വാര്‍ ആന്റ് ലൗ വീണ്ടും തുടങ്ങി
ജൂലൈ 30, 2003
ഉപേക്ഷിച്ചുവെന്ന് കരുതിയിരുന്ന വിനയന്‍ ചിത്രം വാര്‍ ആന്റ് ലൗവിന്റെ ചിത്രീകരണം വീണ്ടും തുടങ്ങി. രണ്ടു വര്‍ഷത്തിന് ശേഷമാണ് വീണ്ടും ചിത്രത്തിന്റെ ജോലികള്‍ പുനരാരംഭിച്ചത്.
കാര്‍ഗില്‍ യുദ്ധപശ്ചാത്തലത്തില്‍ കഥ പറയുന്ന വന്‍ ബജറ്റ് ചിത്രമാണ് വാര്‍ ആന്റ് ലൗ. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പല കാരണങ്ങളാല്‍ പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ചെങ്കല്‍പേട്ടയിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്.
ദിലീപാണ് ചിത്രത്തിലെ നായകന്‍. തമിഴ് നടി ലൈല നായിക. ലൈല തമിഴിലെ ഗ്ലാമര്‍ താരമാവുന്നതിന് മുമ്പ് തുടങ്ങിയ ചിത്രമാണിത്. ഹിന്ദി നടന്‍ അമരീഷ്പുരിയും തമിഴ് നടന്‍ പ്രഭുവും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കലാഭവന്‍ മണി, വിജയരാഘവന്‍, ജഗദീഷ്, ഇന്ദ്രജ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ജെ. പള്ളാശേരിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ക്യാമറ അഴകപ്പന്‍. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. ഉത്രട്ടാതി ഫിലിംസിന്റെ ബാനറില്‍ ശശി ചാലക്കുടിയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications