വിജയകുമാറിന് കാര്‍ത്തിക നായിക
വിജയകുമാറിന് കാര്‍ത്തിക നായിക
ജൂലൈ 30, 2004
കെ. ബി. മധു സംവിധാനം ചെയ്യുന്ന ശംഭു എന്ന ചിത്രത്തില്‍ വിജയകുമാറിന്റെ നായികയായി കാര്‍ത്തിക വേഷമിടുന്നു.
ഒരു ഇടവേളക്ക് ശേഷം വിജയകുമാര്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ശംഭു. ലീഡര്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ വിജയകുമാര്‍ നായകനായത്. ഈ ചിത്രം വന്‍പരാജയമായിരുന്നു.
വെള്ളിനക്ഷത്രം, അപരിചിതന്‍ എന്നീ ചിത്രങ്ങളുടെ വിജയത്തോടെ ഏറെ ശ്രദ്ധിക്കപ്പെട്ട കാര്‍ത്തികയാണ് ഈ ചിത്രത്തില്‍ നായികയാവുന്നത്. വെള്ളിനക്ഷത്രം, അപരിചിതന്‍ എന്നീ ചിത്രങ്ങളില്‍ പ്രധാനവേഷത്തിലാണ് അഭിനയിച്ചെങ്കിലും കാര്‍ത്തിക നായികയാവുന്നത് ആദ്യമായാണ്. ക്വട്ടേഷന്‍ എന്ന ചിത്രത്തിലും കാര്‍ത്തിക നായികയാവുന്നുണ്ട്.
ബാബു ആന്റണി ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്. വജ്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തിയ ബാബു ആന്റണി മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ്. റിയാസ്ഖാനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സലിം ടി. പിയാണ് ശംഭുവിന്റെ രചന നിര്‍വഹിക്കുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ജാസി ഗിഫ്റ്റാണ്. ഛായാഗ്രഹണം ജിബു ജേക്കബ്. ഡിടിഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജീഷ്, ഷൈജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications