സംവൃതയ്ക്ക് വീണ്ടും നായികയുടെ വേഷം
സംവൃതയ്ക്ക് വീണ്ടും നായികയുടെ വേഷം
ജൂലൈ 30, 2005
മഞ്ജു വാര്യര്‍ മുതല്‍ മീരാ ജാസ്മിന്‍ വരെ മലയാളത്തിലെ മുന്‍നിര നടിമാരെല്ലാം ദിലീപിന്റെ നായികമാരായാണ് സിനിമയില്‍ തുടക്കമിട്ടത്. ദിലീപിന്റെ നായികയായുള്ള അരങ്ങേറ്റം അന്യഭാഷാ നടിമാര്‍ക്ക് പ്രയോജനം ചെയ്തിട്ടില്ലെങ്കിലും മലയാളത്തിലെ നടിമാര്‍ക്ക് അത് രാശിയാണെന്നാണ് സങ്കല്പം. എന്നാല്‍ എന്തുകൊണ്ടോ ദിലീപിന്റെ നായികയായി തുടങ്ങിയിട്ടും സംവൃത സുനിലിന് നടിമാരുടെ മുന്‍നിരയിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല.
രസികന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സംവൃത സുനില്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മഞ്ജു വാര്യര്‍, ദിവ്യാ ഉണ്ണി, കാവ്യാ മാധവന്‍, നവ്യാ നായര്‍, മീരാ ജാസ്മിന്‍ തുടങ്ങിയ നടിമാര്‍ക്കു പിന്നാലെ ദിലീപിന്റെ നായികയായി സിനിമയില്‍ തുടക്കമിടാനുള്ള അവസരമാണ് സംവൃതക്ക് ലഭിച്ചത്. എന്നാല്‍ രസികന്‍ വലിയ വിജയമാവാത്തത് സംവൃതക്ക് തിരിച്ചടിയായി.
സംവൃത തുടര്‍ന്ന് അഭിനയിച്ച ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ ഉപനായികയുടെ വേഷമാണ് ലഭിച്ചത്. വലിയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല ആ ചിത്രത്തില്‍ സംവൃതക്ക്. പിന്നീട് നേരറിയാന്‍ സിബിഐ എന്ന മമ്മൂട്ടി ചിത്രത്തിലാണ് അവസരം ലഭിച്ചത്. ഈ ചിത്രത്തില്‍ മൂന്ന് നായികമാരിലൊരാളാണ് സംവൃത. ഗോപികയാണ് പ്രധാന നായിക.
ആദ്യചിത്രത്തിനു ശേഷം ലഭിച്ച രണ്ടു ചിത്രങ്ങളിലും സംവൃതക്ക് നായികവേഷമല്ല. ഏതായാലും പുതിയ ചിത്രത്തിലൂടെ സംവൃത വീണ്ടും നായികയാവുകയാണ്. ശശി പറവൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സംവൃത അഭിനയിക്കുന്നത്. അരുണാണ് ചിത്രത്തിലെ നായകന്‍.
ഫോര്‍ ദി പീപ്പിള്‍, അമൃതം, ക്വട്ടേഷഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല.


Click it and Unblock the Notifications