മമ്മൂട്ടിക്കൊപ്പം മീന

By Staff

മമ്മൂട്ടിക്കൊപ്പം മീന
ജൂലൈ 30, 2006

മലയാളം മീനയെ അന്യഭാഷാ നടിയായി കണ്ടിട്ടില്ല. സാന്ത്വനം എന്ന ചിത്രത്തിലൂടെ കൗമാര പ്രായത്തില്‍ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച മീന പിന്നീട് നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പല ചിത്രങ്ങളിലും നായികയായി. ഏറ്റവുമൊടുവില്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരത്തിലെ നായികാവേഷം.

ഉദയനാണ് താരത്തിനു ശേഷം മീന വീണ്ടും മലയാളത്തിലെത്തുന്നു- മമ്മൂട്ടി ചിത്രത്തിലൂടെ. കമല്‍ സംവിധാനം ചെയ്യുന്ന കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ ഒട്ടും ഗ്ലാമറില്ലാത്ത ഒരു കഥാപാത്രത്തെയാവും മീന അവതരിപ്പിക്കുക.

പത്മപ്രിയയാണ് ചിത്രത്തിലെ നായിക. മീനയുടേതും ഒരു പ്രധാന വേഷമാണ്. ലക്ഷ്മി എന്ന തമിഴ് ടിവി സീരിയലിന്ര്‍െ തിരക്കുകളിലാണ് മീന ഇപ്പോള്‍. അതിനിടയില്‍ മീന അഭിനയിക്കുന്ന ഏകചിത്രം കറുത്ത പക്ഷികളാണ്.

കമല്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ സാധ്യതയുണ്ട്. പേരിന് തോന്നുന്ന പഴമ ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയാണ് പേര് മാറ്റാനുള്ള ആലോചനക്കു പിന്നില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X