ബിജു-പൂര്‍ണിമ ചിത്രം ഇല പൊഴിയും കാലം

By Staff

ബിജു-പൂര്‍ണിമ ചിത്രം ഇല പൊഴിയും കാലം
ജൂലായ് 31, 2001

നവാഗതനായ സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ഇല പൊഴിയും കാലത്തില്‍ ബിജുമേനോനും പൂര്‍ണിമാമോഹനും ആദ്യമായി ഒന്നിക്കുന്നു. ഭാനുപ്രിയയും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും ജൂലായ് 15ന് എറണാകുളം റൈറ്റ് സൊല്യൂഷന്‍ സ്റുഡിയോയില്‍ നടന്നു. മന്ത്രി എം. എ. കുട്ടപ്പന്‍ ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ സംവിധായകന്‍ സിദ്ദിഖ്, തിരക്കഥാകൃത്ത് മണിഷൊര്‍ണ്ണൂര്‍, സാബു കൊളോണിയ, സാബ്ജോണ്‍, രഞ്ജിനി കാസറ്റ്സ് ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മേരിജോ ഫിലിംസിന്റെ ബാനറില്‍ ജോസ് എബ്രഹാം നിര്‍മ്മിക്കുന്ന ഇലപൊഴിയും കാലത്തിന്റെ കഥയും സംവിധായകന്‍ സനിലിന്റേതാണ്. ബിജുവിനും പൂര്‍ണിമയ്ക്കും ഭാനുപ്രിയയ്ക്കും പുറമേ ബാലചന്ദ്രമേനോന്‍, ജഗതി, നരേന്ദ്രപ്രസാദ്, അഗസ്റിന്‍, എല്‍.പി.ആര്‍ വര്‍മ്മ, ശ്രീവിദ്യ, ശാന്താദേവി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

സംവിധായകന്‍ ശിവപ്രസാദിന്റെ ശിഷ്യനും പരസ്യചിത്രങ്ങളിലൂടെ ടെലിവിഷന്‍ രംഗത്ത് ദേശീയതലത്തില്‍ ശ്രദ്ധേയനുമായ സനില്‍ കളത്തില്‍ സ്വതന്ത്രസംവിധായകനാകുന്ന ആദ്യചിത്രമാണിത്. സി. വിജയരാഘവനാണ് ഇലപൊഴിയും കാലത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. അജിത്ത് എഡിറ്റിംഗും റാസി കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ശ്യാംപ്രസാദ്, വാര്‍ത്താവിതരണം അജീഷ് അത്തോളി. സ്റില്‍സ് പോള്‍ ബത്തേരി.

പൂജയെ തുടര്‍ന്ന് രമേശന്‍നായര്‍ രചിച്ച് ബേണി ഇഗ്നേഷ്യസ് സംഗീതം നല്‍കിയ ഗാനവും ഹിന്ദി ഗാനരചയിതാവ് സാംഗെ എഴുതി കെസ്റര്‍ പാടിയ രാജസ്ഥാനി നാടോടിഗാനവും റെക്കോഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X