ചലച്ചിത്ര അക്കാദമി അടിമുടി മാറണം

By Staff

ചലച്ചിത്ര അക്കാദമി അടിമുടി മാറണം
ജൂലായ് 31, 2001

തിരുവനന്തപുരം: സംസ്ഥാനത്തെ ചലച്ചിത്ര അക്കാദമിയുടെ അലകും പിടിയും മാറ്റി വേണം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതെന്ന് അഭിപ്രായമുയര്‍ന്നു.

ചലച്ചിത്രയുടെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായിജൂലായ് 31 ചൊവാഴ്ച സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് ഇങ്ങനെ അഭിപ്രായമുയര്‍ന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായേക്കും എന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ഫെസ്റിവല്‍ ഡയറക്ടര്‍ ജോര്‍ജ് മാത്യുവായിരുന്നു.

അക്കാദമിയുടെ സ്ഥാപനവല്‍ക്കരണത്തിനെതിരെയാണ് മംഗളം ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആര്‍. അജിത്കുമാര്‍ സംസാരിച്ചത്. എന്നാല്‍ ചലച്ചിത്ര അക്കാദമി എന്ന ആശയം തന്നെ പ്രതീക്്ഷയുണര്‍ത്തുന്നതാണ് എന്നാണ് കവയത്രി റോസ്മേരി അഭിപ്രായപ്പെട്ടത്. നടക്കാത്ത ചില ഉട്ടോപ്യന്‍ ആശയങ്ങളുമായി മുന്നോട്ട് പോയതാണ് അക്കാദമി ചെയ്ത തെറ്റെന്ന് ചലച്ചിത്ര സംവിധായകന്‍ സി. പി. പത്മകുമാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന ഒരു സംഘടന അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സി അത് രാഷ്ട്രീയത്തിനതീതമായിരിക്കണം എന്നാണ് ചര്‍ച്ചയില്‍ നിന്നും ഉരിത്തിരിഞ്ഞത്. മലയാള സിനിമയ്ക്ക് വേണ്ടി ഒരു ആര്‍ക്കൈവ്സ് രൂപീകരിക്കുന്നതില്‍ അക്കാദമി ഭാവിയില്‍ മുന്‍കൈയെടുക്കണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു.

ചലച്ചിത്ര റിപ്പോര്‍ട്ടുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X