സത്യന്‍ അന്തിക്കാട്-ജയറാം വീണ്ടും
സത്യന്‍ അന്തിക്കാട്-ജയറാം വീണ്ടും
ജൂലൈ 31, 2003
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാവുന്നു. സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ഷീല ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വിജയം നേടിയ യാത്രക്കാരുടെ ശ്രദ്ധയ്ക്കിലും ജയറാം തന്നെയായിരുന്നു നായകന്‍. ടി. കെ. രാജീവ്കുമാറിന്റെ ഇവര്‍ക്ക് ശേഷം ജയറാം അഭിനയിക്കുന്ന ചിത്രമാണിത്. ഇടയ്ക്ക് സിനിമകള്‍ കുറഞ്ഞ ജയറാം വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ്.
സൂപ്പര്‍ഹിറ്റ് ചിത്രം മീശ മാധവന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദാണ് സത്യന്‍ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മീശ മാധവന്റെ നിര്‍മാതാക്കളായ സുബൈറും സുധീഷുമാണ് മൂവിക്ഷേത്രയുടെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
നേരത്തെ ദിലീപിനെ നായകനാക്കി ചിത്രമെടുക്കാനാണ് സത്യന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജയറാമിനെ നായകനാക്കിയുള്ള ചിത്രം ആദ്യം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.


Click it and Unblock the Notifications