twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണി ത്രിബിള്‍റോളില്‍

    By Staff
    |

    കലാഭവന്‍ മണി ത്രിബിള്‍റോളില്‍
    ജൂലൈ 31, 2004

    ക്ഷത്രിയം എന്ന ചിത്രത്തില്‍ കലാഭവന്‍ മണി മൂന്ന് കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. വിനയന്റെ സഹസംവിധായകനായിരുന്ന വിന്‍സര്‍ ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ക്ഷത്രിയത്തില്‍ വ്യത്യസ്ത പ്രായത്തിലുള്ള മൂന്ന് കഥാപാത്രങ്ങളെയാണ് കലാഭവന്‍ മണി അവതരിപ്പിക്കുന്നത്.

    തൊണ്ണൂറ് വയസുള്ള ത്രിവിക്രമന്‍, അറുപത് വയസുളള രാജശേഖര കൈമള്‍, മുപ്പത് വയസുള്ള ഗോപി എന്നീ കഥാപാത്രങ്ങളെയാണ് മണി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ പല കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള മണിയുടെ അഭിനയജീവിതത്തിലെ പുതിയ അനുഭവമായിരിക്കും ഈ ചിത്രം.

    മലയാളത്തില്‍ ഇരട്ടവേഷത്തില്‍ പല നടന്‍മാരും അഭിനയിച്ചിട്ടുണ്ടെങ്കിലും ത്രിബിള്‍റോളില്‍ ഒരു നടന്‍ അഭിനയിക്കുന്നത് അപൂര്‍വതയാണ്. മാജിക്ലാംപ് എന്ന ചിത്രത്തില്‍ ജയറാം മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    നന്ദിനിയാണ് ക്ഷത്രിയത്തില്‍ നായിക. കരുമാടിക്കുട്ടന്‍, കഥയിലെ രാജകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം കലാഭവന്‍ മണിയും നന്ദിനിയും നായികാനായകന്‍മാരാവുന്ന ചിത്രമാണിത്. മനോജ് കെ. ജയന്‍, വിജയരാഘവന്‍, ജയമോഹന്‍, സാദിക്ക്, മാള അരവിന്ദന്‍, കുമരകം രഘുനാഥ്, മനുരാജ്, ഊര്‍മിള ഉണ്ണി, അംബിക, കവിയൂര്‍ രേണുക, ഉഷാറാണി, രാധിക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്ന് കലൂര്‍ ഡെന്നീസാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് തേജ് സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍. മരിയാ പ്രൊഡക്ഷന്‍സിന് വേണ്ടി ഷിബു മാടശേരിയാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X