കെ. മധു-മമ്മൂട്ടി ടീം വീണ്ടും

By Staff

കെ. മധു-മമ്മൂട്ടി ടീം വീണ്ടും
ജൂലൈ 31, 2004

സേതുരാമയ്യര്‍ സിബിഐയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം കെ. മധു-മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്നു. എസ്. എന്‍. സ്വാമിയാണ് പുതിയ ചിത്രത്തിന്റെയും രചന നിര്‍വഹിക്കുന്നത്.

സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത എന്നീ ചിത്രങ്ങളിലെ സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷം പുന:സൃഷ്ടിച്ച കെ. മധുവിന്റെ സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രം വന്‍വിജയമാണ് നേടിയത്. സേതുരാമയ്യര്‍ എന്ന പൊലീസ് ഓഫീസറായി മമ്മൂട്ടി ഈ ചിത്രത്തില്‍ ഒരിക്കല്‍ കൂടി തിളങ്ങി.

മോഹന്‍ലാലിനെ നായകനാക്കി കെ. മധു സംവിധാനം ചെയ്ത ചതുരംഗം എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷമാണ് സേതുരാമയ്യര്‍ സിബിഐ ഒരുക്കിയത്. ചിത്രത്തിന്റെ വിജയം കെ. മധുവിന് ആശ്വാസമായി. ഇപ്പോള്‍ സേതുരാമയ്യര്‍ സിബിഐയുടെ വിജയം ആവര്‍ത്തിക്കാനാണ് കെ. മധു- മമ്മൂട്ടി-എസ്. എന്‍. സ്വാമി ടീമിന്റെ ശ്രമം.

സിബിഐ ഡയറിക്കുറിപ്പ് സൂപ്പര്‍ഹിറ്റായപ്പോള്‍ ജാഗ്രത വിജയമായിരുന്നില്ല. എന്നാല്‍ സേതുരാമയ്യര്‍ സിബിഐ സിബിഐ ഡയറിക്കുറിപ്പ് പോലെ സൂപ്പര്‍ഹിറ്റായി.

കൃഷ്ണകൃപ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സ്വര്‍ഗചിത്ര ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X