ആത്മസംഘര്‍ഷങ്ങളുടെ അജ്ഞാതവാസം

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/08-19-music-maestro-johnson-2-aid0166.html">« Previous</a>

അജ്ഞാതവാസത്തിന്റെ നാളുകളില്‍ ഒരു ഫോണ്‍ നമ്പര്‍ അടുത്ത സുഹൃത്തുകള്‍ക്കു പോലും നല്‍കാതെ അസഹ്യമായ ആത്മസംഘര്‍ഷങ്ങളോടെ മറഞ്ഞിരുന്ന ജോണ്‍സനെ രഞ്ജന്‍ പ്രമോദാണ് ശ്രമപ്പെട്ട് പുറത്തുകൊണ്ട് വന്നത്.

എന്തേ കണ്ണനുകറുപ്പുനിറം........... വേറിട്ട അനുഭവം തരുന്ന പാട്ടുമായി ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ജോണ്‍സണ്‍ തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി. പൊന്തന്‍മാട, സുകൃതം, എന്നീ ചിത്രങ്ങള്‍ക്ക് പാശ്ചാത്തല സംഗീതമൊരുക്കിയതിന് ദേശീയ അവാര്‍ഡ്, ഓര്‍മ്മയ്ക്കായ്, വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി, അങ്ങനെ ഒരു അവധിക്കാലത്ത്, എന്നിവയുടെ സംഗീത സംവിധാനത്തിന് സ്‌റേറ്റ് അവാര്‍ഡ്, സദയം, സല്ലാപം, പാശ്ചാത്തലസംഗീതത്തിന് സംസ്ഥാന അംഗീകാരം, ഫോട്ടോഗ്രാഫറിലെ ഗാനങ്ങള്‍ക്ക് മാതൃഭൂമി പുരസ്‌ക്കാരം എന്നിങ്ങനെ എത്രയോ അംഗീകാരങ്ങള്‍.

ഈ അവാര്‍ഡുകള്‍ക്കും മേല്‍ ഓരോ ഗാനങ്ങളും ഓരോവട്ടം കേള്‍ക്കുമ്പോള്‍ ഹാ എത്ര സുന്ദരമെന്ന് കേള്‍വിക്കാര്‍ പറയുന്ന വാക്കുകള്‍തന്നെയാണ് ജോണ്‍സണ്‍ എന്ന സംഗീതജ്ഞനെ അടയാളപ്പെടുത്തുന്നത്.

മലയാള സിനിമയുടെ കലവറയില്‍നിന്ന് സംഗീതത്തിന്റെ ഈടുറ്റ അവസാനത്തെ പൊന്‍നാണയവും യാത്രയായിരിക്കുന്നു. ഹൃദയത്തില്‍ നിന്നും സംഗീതം ചുരത്തുന്ന അപൂര്‍വ്വ ജന്മങ്ങളുടെ നിരയിലേക്ക് സാങ്കേതിക സംഗീതത്തിന്റെ വക്താക്കളായ പുതിയ ആളുകള്‍ക്ക് ഇടം കിട്ടുമോ? കണ്ടുതന്നെ അറിയേണ്ട വസ്തുതയാണത്.

സംഗീതവും അഭിരുചികളും മാറ്റിമറിക്കപ്പെട്ടുവെങ്കിലും ജോണ്‍സണ്‍ തീര്‍ത്ത മധുര സുന്ദര വികാരവായ്പ്പുകള്‍ മലയാളം എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്. ഓരോ ഗാനങ്ങളും കേള്‍ക്കുമ്പോള്‍ തന്റെ അവയവംപോലെ കൊണ്ടുനടക്കുന്ന ഗിറ്റാറില്‍ ദേവാങ്കണങ്ങളില്‍ നിന്നും വീണ്ടും അദ്ദേഹം വീണ്ടും സംഗീതമുതിര്‍ക്കുന്നത് മലയാളികള്‍ക്ക് സ്വപ്‌നം കാണാം.

ആദ്യ പേജില്‍
നിലയ്ക്കില്ല ഈ ദേവസംഗീതം

<ul id="pagination-digg"><li class="previous"><a href="/news/08-19-music-maestro-johnson-2-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X