»   » ശ്രീനിവാസന്റെ ഭാര്യയാകാന്‍ നടിമാര്‍ തയ്യാറല്ല!

ശ്രീനിവാസന്റെ ഭാര്യയാകാന്‍ നടിമാര്‍ തയ്യാറല്ല!

Posted By:
Subscribe to Filmibeat Malayalam
Sreenivasan
നടന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയെ കിട്ടാനില്ല. പ്രജിത്ത് എന്ന നവാഗതസംവിധായകനാണ് ശ്രീനിവാസന് നായികയെക്കിട്ടാതെ വലയുന്നത്. ചിത്രത്തില്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ശ്രീനിവാസന്റെ കഥാപാത്രം. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായി അഭിനയിക്കാനുള്ള മടി കാരണം നായികമാരെല്ലാം ഈ പ്രൊജക്ട് നിരസിക്കുകയാണത്രേ.

ശ്രീനിവാസന്‍ ഒരു സി ക്ലാസ് തിയേറ്ററിന്റെ ഉടമയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡിറ്റക്ടീവ്, മമ്മി ആന്റ് മീ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ജിത്തു ജോസഫ് ആണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.

അമ്മവേഷത്തില്‍ അഭിനയിക്കാന്‍ നടിമാരാരും തയ്യാറാവുന്നില്ലെന്നകാര്യം ജിത്തു ജോസഫ് തന്നെയാണ് പരസ്യമാക്കിയത്. താന്‍ മമ്മി ആന്റ് മി എടുത്തപ്പോഴും ഇതേ പ്രശ്‌നമുണ്ടായിരുന്നുവെന്നും പ്രമുഖനടിമാരൊന്നും അമ്മവേഷം ചെയ്യാന്‍ തയ്യാറായില്ലെന്നും ജിത്തു പറയുന്നു. പിന്നീട് ഉര്‍വശിയാണത്രേ കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നത്.

ഇക്കാലത്ത് ഒരു സാധാരണക്കാരന് സി ക്ലാസ് തിയേറ്റര്‍ നടത്തിക്കൊണ്ടുപോകാനുള്ള വൈഷമ്യത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. മണിയന്‍പിള്ള രാജു, നെടുമുടി വേണു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നേരത്തേയും ചില ചിത്രങ്ങളില്‍ ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ നായികമാരെ കിട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. നേരത്തേ കലാഭാവന്‍ മണിയുടെ നായികയാവാന്‍ നായികമാര്‍ തയ്യാറാവുന്നില്ലെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ചലച്ചിത്രലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

എന്നാല്‍ ചില നടിമാര്‍ ഇത്തരം കാര്യങ്ങളൊന്നും നോക്കാതെ കഥാപാത്രങ്ങളെ ഏറ്റെടുക്കുമ്പോള്‍ അതിനെ പ്രശംസിക്കാനും ചലച്ചിത്രലോകം തയ്യാറാവാറുണ്ട്. കഥപറയുമ്പോള്‍ എന്ന ചിത്രത്തില്‍ നടി മീന മൂന്നുകുട്ടികളുള്ള അമ്മയായി അഭിനയിക്കാന്‍ തയ്യാറായപ്പോള്‍ അ്ത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് വെറുതേയൊരു ഭാര്യയെന്ന ചിത്രത്തില്‍ യുവനടിയായ ഗോപിക ഒരു ഹൈസ്‌കൂളുകാരിയുടെ അമ്മയായി അഭിനയിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Debudent director Prajith is strugling to get a actress for his movie as the role of actor Sreenivasan's charector. Sreenivasan is acting as a theater owner who is having a wife and two daughters,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam