»   » മോഹന്‍ലാല്‍ കപട വിനയം കാണിക്കുന്നു: തിലകന്‍

മോഹന്‍ലാല്‍ കപട വിനയം കാണിക്കുന്നു: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
വലിയൊരു ഇടവേളയ്ക്ക് ശേഷം സൂപ്പര്‍താരം മോഹന്‍ലാലിനെതിരെ മുതിര്‍ന്ന നടന്‍ തിലകന്‍ വീണ്ടും രംഗത്ത്. മോഹന്‍ലാല്‍ സ്തുതിപാഠകരുടെ പിടിയിലാണെന്നാണ് തിലകന്റെ പുതിയ ആരോപണം.

മോഹന്‍ലാലുമായി എനിയ്ക്ക് സൗഹൃദമില്ല. താരസംഘടനയായ അമ്മയുടെ യോഗത്തില്‍ ലാല്‍ എന്റെ മുന്നില്‍ വെറുതേ വിനയം അഭിനയിക്കുകയായിരുന്നു- തിലകന്‍ ആരോപിച്ചു.

സംഘടനകളെ ഭയന്നിട്ടാണ് പുതിയ ചിത്രത്തില്‍ നിന്ന് സത്യന്‍ അന്തിക്കാട് തന്നെ ഒഴിവാക്കിയതെന്ന് തിലകന്‍ പറഞ്ഞു. നിത്യമേനോനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതിനെയും തിലകന്‍ വിമര്‍ശിച്ചിട്ടുണ്ട്. നിത്യമേനോനെ പോലെ കഴിവുള്ള ഒരു നടിയെ വിലക്കിയത് സിനിമയ്ക്ക് ദോഷം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.

സൂപ്പര്‍താരങ്ങള്‍ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്ത് വരുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്ത തിലകനെ അമ്മയുള്‍പ്പടെയുള്ള സംഘടനകള്‍ അകറ്റിനിര്‍ത്തിയിരുന്നു. വിലക്ക് മൂലം കുറേനാളത്തേയ്ക്ക് തിലകന് അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇടക്ക് ചില സംവിധായകന്‍ അദ്ദേഹത്തെ വിളിച്ച്് അഭിനയിപ്പിച്ചെങ്കിലും ആ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളെപ്പോലും ഈ വിലക്ക് പ്രതികൂലമായി ബാധിക്കുകയായിരുന്നു.

ഇപ്പോള്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീസിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. ചിത്രത്തില്‍ അച്യുത മേനോന്‍ എന്നൊരു ശക്തമായ കഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം തിലകനല്ലാതെ മറ്റേതൊരു നടന്‍ ചെയ്താലും ശരിയാകില്ലെന്നാണ് രഞ്ജിത്ത് ഇതിനെക്കുറിച്ച് പറഞ്ഞത്. മാത്രമല്ല ഒരു കലാകാരന് വിലക്കേര്‍പ്പെടുത്തുകയെന്നത് ശരിയായ കാര്യമല്ലെന്നും അടുത്തിടെ രഞ്ജിത്ത് പറഞ്ഞിരുന്നു.


English summary
After a long break senior actor Thilakan again criticizing superstar Mohanlal. Thilakan said that Lal is acting humbleness to him during the meet of AMMA members.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam