രാജീവ് പിള്ളയുമായി പ്രണയത്തിലല്ല:ഭാവന

രാജീവിനെ കുറിച്ച് മുന്‍പ് കേട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ സിസിഎല്‍ മാച്ചില്‍ പങ്കെടുത്തപ്പോള്‍ മാത്രമാണ് നേരിട്ട് കാണുന്നത്. അവിടെ വച്ച് തങ്ങള്‍ നല്ല സുഹൃത്തുക്കളായി. എന്നാല്‍ പ്രണയമാണെന്ന വാര്‍ത്ത തെറ്റാണെന്നും നടി പറയുന്നു.
കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു താന്‍. അതുകൊണ്ടു തന്നെ സ്വന്തം ടീം നന്നായി കളിക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കുക എന്നത് തന്റെ കടമയാണ്.
രാജീവായിരുന്നു കളിയില്‍ തിളങ്ങിയതെന്ന് എല്ലാവര്‍ക്കുമറിയാം. ടീമിന് വേണ്ടി നന്നായി കളിക്കുന്നവരെ നന്നായി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതു മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്ന് ഭാവന. രാജീവിനോടെന്നല്ല ആരോടും പ്രണയമില്ലെന്നാണ് നടിയ്ക്ക് പറയാനുള്ളത്.


Click it and Unblock the Notifications