ബോഡിഗാര്‍ഡിന്റെ ഷൂട്ടിംഗ് അടുത്തയാഴ്‌ച തുടങ്ങുന്നു

ഷൂട്ടിംഗിന് മുമ്പേ ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ചിത്രം സിനിമാ സാങ്കേതിക വിദഗ്‌ധരുടെ സംഘടനയായ മാക്ടയുടെ പിളര്‍പ്പിന് വഴി തെളിച്ചിരുന്നു. ദിലീപിനെ നായകനാക്കി സിനിമയെടുക്കരുതെന്ന മാക്ടയിലെ ഒരു വിഭാഗത്തിന്റെ വാശിയാണ് സംഘടനയുടെ പിളര്‍പ്പില്‍ അവസാനിച്ചത്.
നീണ്ടൊരിടവേളയ്‌ക്ക് ശേഷം മലയാളത്തിലേക്കുള്ള സിദ്ദിഖിന്റെ തിരിച്ചുവരവിന് കൂടി വേദിയാകുന്ന ബോഡിഗാര്‍ഡിന്റെ പൂജ ഡിസംബര്‍ 12ന് നടക്കും.
സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിലെ നായികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പതിവ് പോലെ ഹാസ്യത്തിന്റെ മെമ്പൊടിയില്‍ ഒരുക്കുന്ന ഈ സിദ്ദിഖ് ചിത്രം അടുത്ത വര്‍ഷമാദ്യം തിയറ്ററുകളിലെത്തിയ്‌ക്കാനാണ് തീരുമാനിച്ചിരിയ്‌ക്കുന്നത്.


Click it and Unblock the Notifications