»   » തിലകനെതിരെയുള്ള വിലക്ക് ഫെഫ്ക്ക നീക്കി

തിലകനെതിരെയുള്ള വിലക്ക് ഫെഫ്ക്ക നീക്കി

Posted By:
Subscribe to Filmibeat Malayalam
Thilakan
നടന്‍ തിലകനെതിരെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനായയ ഫെഫ്ക്ക പിന്‍വലിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഒന്നര വര്‍ഷമായി തിലകനെ ഫെഫ്ക വിലക്കിയിരിക്കുകയായിരുന്നു.

ഫെഫ്ക്ക നേതൃത്വം മാഫിയയുടെ പിടിയിലാണെന്ന് തിലകന്റെ പരാമര്‍ശമാണ് അദ്ദേഹത്തെ വിലക്കുന്ന തീരുമാനത്തിന് ഇടയാക്കിയത്. ഫെഫ്കയെ മാഫിയ സംഘമെന്നു വിളിച്ച തിലകന്‍ തെറ്റുതിരുത്തി ഖേദം പ്രകടിപ്പിച്ചാല്‍ മാത്രമേ അദ്ദേഹവുമായി സഹകരിക്കുകയുള്ളൂവെന്നായിരുന്നു ഫെഫ്കയുടെ നിലപാട്.

തന്നെ സ്‌നേഹിക്കുന്നവര്‍ ഫെഫ്കയില്‍ ഉണ്ടെന്നും അവരാണ് വിലക്ക് നീക്കിയതെന്നും തിലകന്‍ പ്രതികരിച്ചു. ഫെഫ്കയില്‍ ചിലര്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്.അനീതിക്കെതിരായ പ്രതികരണങ്ങള്‍ ഇനിയും തുടരും. അവസരങ്ങള്‍ക്കായി ആരുടേയും കാലുപിടിക്കാനില്ലെന്നും തന്നെ സ്‌നേഹിക്കുന്നവര്‍ അമ്മയില്‍ ഉണ്ടോ എന്നാണ് ഇനി അറിയേണ്ടതെന്നും തിലകന്‍ വ്യക്തമാക്കി. താരസംഘടനയായ അമ്മയുടെ വിലക്ക് ഇപ്പോഴും തിലകന്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫെഫ്ക്ക വിലക്ക് പിന്‍വലിച്ചത് എത്രത്തോളം ഗുണകരമാവുമെന്ന് പറയാന്‍ കഴിയില്ല.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കാരണത്താല്‍ അമ്മ തിലകനെ പുറത്താക്കിയത്. തുടര്‍ന്ന് തിലകനും അമ്മ യും തമ്മിലുള്ള തര്‍ക്കത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇടപെട്ടിരുന്നു.പ്രശ്‌നം പഠിച്ച് വിശദമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു ലേബര്‍ കമ്മീഷണര്‍ തെളിവെടുപ്പ് നടത്തിയത്, എന്നാല്‍ 'അമ്മ' തൊഴില്‍ ദാതാവ് അല്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

English summary
The Film Employees Federation of Kerala (FEFKA) announced here on Friday that the stricture it had imposed on its members over a year ago against involving veteran actor Thilakan in their films had been lifted.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam