»   » പ്രണയത്തോട് ജയപ്രദയ്ക്കും പ്രണയം

പ്രണയത്തോട് ജയപ്രദയ്ക്കും പ്രണയം

Posted By:
Subscribe to Filmibeat Malayalam
Pranayam
ഭ്രമരത്തിനുശേഷം ബ്ലെസ്സി, ഒരുക്കിയ പ്രണയത്തിന് മലയാളി പ്രേക്ഷകര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കിയിരിക്കുന്നു. ഹൃദയം ഹൃദയത്തോട് മന്ത്രിക്കുന്ന അതിസുന്ദരമായ പ്രണയസങ്കല്‍പം ദൃശ്യഭാഷയില്‍ സാക്ഷാത്കരിച്ച പ്രണയം ജനമനസ്സുകളെ ആകര്‍ഷിച്ചുവെന്നതില്‍ സംശയമില്ല.

രാഷ്ട്രീയത്തില്‍ സജീവ മായിരുന്ന ജയപ്രദ വീണ്ടും അഭിനയിക്കാനെത്തിയ ചിത്രമാണ് പ്രണയം. മുന്‍പും അവര്‍ മലയാളത്തില്‍ നായിയായി എത്തിയിട്ടുണ്ട്. പ്രണയം സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകളാണ് അവര്‍ക്കുള്ളത്. അടുത്ത പത്തുവര്‍ഷങ്ങള്‍ ജനങ്ങള്‍ എന്നെ ഓര്‍ക്കുക പ്രണയത്തിലൂടെയാണെന്ന് ജയപ്രദ പറയുമ്പോള്‍ കഥാപാത്രവും സിനിമയും അവരെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ബോദ്ധ്യപ്പെടും.

പ്രണയത്തിന്റെ പ്രമോഷനുമായ് ബന്ധപ്പെട്ട് കൊച്ചിയിലാണ് ജയപ്രദ തന്റെ സന്തോഷം പങ്കിട്ടത്. മലയാള സിനിമയില്‍ മാത്രം ഒതുങ്ങേണ്ട ആളല്ല ബ്‌ളസ്സി എന്നാണ് അനുപം ഖേര്‍ ഷൂട്ടിംഗ് വേളയില്‍ തന്നെ അഭിപ്രായപ്പെട്ടത്.

ബോളിവുഡ് സിനിമകളുടെ ബഹളങ്ങള്‍ക്കിടയില്‍ നിന്നും മലയാളത്തിന്റെ നനുത്ത സ്‌നേഹസ്പര്‍ശം നല്കുന്ന പ്രണയത്തിലെ മാത്യൂസ് എന്ന കഥാപാത്രം അനുപം ഖേറിനെ ഏറെ സ്വാധീനിച്ചിരിക്കുന്നു.

ഒപ്പം ബ്‌ളസ്സിയുടെ കണ്‍സെപ്റ്റും ആഖ്യാന രീതികളും പ്രണയത്തിന്റെ ചിത്രീകരണവേളയില്‍ അദ്ദേഹം നേരിട്ടനുഭവിച്ചറിഞ്ഞതാണ്. കഴിവുള്ള എത്രയോ ചലച്ചിത്രകാരന്‍മാര്‍ ഇത്തിരി വട്ടമുള്ള മലയാളത്തില്‍ മാത്രം ഒതുങ്ങുന്ന തിന്റെ പരിമിതിയിലാണ് ഖേര്‍ തന്റെ ദുഃഖം പങ്കിട്ടത്.

അല്പം നീണ്ട കാത്തിരിപ്പിനുശേഷം ബ്‌ളസ്സി തീര്‍ത്ത പ്രണയം മലയാളി ഇഷ്ടത്തോടെ സ്വീകരിച്ചിരിക്കുന്നു എന്നത് ആശ്വാസകരമാണ്.

അതേസമയം പെരുന്നാള്‍-ഓണം ചിത്രങ്ങളില്‍ തേജാഭായ് കാലിടറി. പൃഥ്വിരാജിന്റെ ഹ്യൂമര്‍ സെന്‍സ് വര്‍ക്കൗട്ട് ആവില്ലെന്ന്  തെളിയിച്ചുകൊണ്ട് തേജാഭായിയെ പ്രേക്ഷകര്‍ തള്ളി കളഞ്ഞു. ഓണച്ചിത്രങ്ങളായ സെവന്‍സ്, ഡോക്ടര്‍ ലൗ, ഉലകം ചുറ്റും വാലിബന്‍, തുടങ്ങിയ ചിത്രങ്ങളുടെ റിസല്‍ട്ട് രണ്ടു ദിവസത്തിനുശേഷം വ്യക്തമാകും.

English summary
Blessy’s pranayam which released as Onak film still running with good responses

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam