»   » ജയ്‍ഹിന്ദ് അവാര്‍ഡ് സലിം കുമാറിനും കാവ്യയ്ക്കും

ജയ്‍ഹിന്ദ് അവാര്‍ഡ് സലിം കുമാറിനും കാവ്യയ്ക്കും

Posted By:
Subscribe to Filmibeat Malayalam
Salim Kumar and Kavya
ഇത്തവണത്തെ ജയ്ഹിന്ദ് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിലെ അഭിനയമികവിന് സലിം കുമാറിനെയും ഗദ്ദാമയെ പ്രകടനത്തിന് കാവ്യ മാധവനെയും മികച്ച നടനും നടിയുമായി തിരഞ്ഞെടുത്തു.

കമലാണ് മികച്ച സംവിധായകന്‍( ചിത്രം ഗദ്ദാമ). പ്രിയദര്‍ശന് ജയ്ഹിന്ദ് രജതമുദ്ര പുരസ്‌ക്കാരം നല്‍കി ആദരിക്കും. നടന്‍ ദിലീപ് ചലച്ചിത്ര പ്രതിഭ പുരസ്‌ക്കാരത്തിന് അര്‍ഹനായി. തുടര്‍ച്ചയായി നാലാമതു തവണയാണ് ജയ്ഹിന്ദ് ടിവി ചലച്ചിത്രമേഖലയിലെ പ്രതിഭകള്‍ക്ക് അംഗീകാരം നല്‍കുന്നത്. രാജീവ് നാഥ്, സി. ബാലചന്ദ്രന്‍, രാജ്‌മോഹന്‍, പന്തളം സുധാകരന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ജഗതി ശ്രീകുമാര്‍ - ബഹുമുഖ പ്രതിഭ, ജയറാം - ജനപ്രിയനടന്‍, ബിജു മേനോന്‍- സഹനടന്‍, ജയസുര്യ - യൂത്ത് ഐക്കണ്‍, മംമ്ത മോഹന്‍ദാസ് - സ്വഭാവ നടി, നിവിന്‍ പോളി -പുതുമുഖ നടന്‍, ആന്‍ അഗസ്‌റിന്‍ -പുതുമുഖ നടി, സുരാജ് വെഞ്ഞാറമൂട് -ഹാസ്യ നടന്‍, എം.ജി. ശ്രീകുമാര്‍ -സംഗീത സംവിധായകന്‍, കെ.ജെ. യേശുദാസ്- ഗായകന്‍, ശ്വേത -ഗായിക, ഗിരീഷ് പുത്തഞ്ചേരി -ഗാനരചയിതാവ് (ചിത്രം ശിക്കാര്‍), മോഹന്‍ രാഘവന്‍ -തിരക്കഥ എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.

ഇവര്‍ക്ക് പുറമേ 2010ല്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ലാലു അലക്‌സ്, ആസിഫ് അലി, ഉര്‍വ്വശി, അര്‍ച്ചന കവി, എന്നിവര്‍ക്ക് പ്രത്യേക പുരസ്‌ക്കാരവും നല്ക്കും. നവംബര്‍ 19ന് കൊച്ചി മറൈന്‍ െ്രെഡവില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.

English summary
The winners of the Jai Hind Film Awards for the year 2011 have been announced. Salim Kumar and Kavya Madhavan has won the award for the best actor and best actress,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam