»   » കാവ്യ തന്നെ നമ്പര്‍ വണ്‍!

കാവ്യ തന്നെ നമ്പര്‍ വണ്‍!

Posted By: Super
Subscribe to Filmibeat Malayalam
Kavya Madhavan
ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുമ്പോഴും കാവ്യയുടെ താരത്തിളക്കത്തിന് പ്രഭയേറുകയാണ്. മോഹന്‍ലാലിന്റെയും ദിലീപിന്റെയും വമ്പന്‍ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ട് വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങുന്ന കാവ്യ മലയാളത്തിലെ പരസ്യചിത്രങ്ങളിലും നമ്പര്‍ വണ്‍ പദവി നിലനിര്‍ത്തുകയാണ്.

വീഡിയോകോണ്‍, മാരികോ ഇന്‍ഡസ്ട്രീസ് (പാരച്യൂട്ട്). ജ്യോതി ലാബോറട്ടറീസ് (വനമാല), വികെസി, ധാത്രി, ഗിരി പൈ ജ്വല്ലറി എന്നീ വന്‍കിട കമ്പനികളുടെയെല്ലാം മോഡല്‍ വര്‍ഷങ്ങളായി കാവ്യാ മാധവനാണ്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനുള്ളില്‍ മലയാളത്തില്‍ മറ്റൊരു നടിയും ഇത്രയധികം ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ഒരേ സമയം അലങ്കരിച്ചിട്ടില്ല.

മോളിവുഡിലെ ഏത് നായികയ്ക്കും ലഭിയ്ക്കുന്നതിന്റെ മൂന്നിരട്ടി അധികം പ്രതിഫലം നല്‍കിയാണ് പാരച്യൂട്ട് തുടര്‍ച്ചയായി മൂന്നാംവര്‍ഷവും കാവ്യയുമായുള്ള കരാര്‍ പുതുക്കിയത്. കാവ്യ മോഡലായ ഉത്പന്നങ്ങള്‍ക്ക് വിപണയില്‍ ലഭിയ്്ക്കുന്ന മികച്ച പ്രതികരണമാണ് വന്‍പ്രതിഫലം നല്‍കി കരാര്‍ പുതുക്കാന്‍ കമ്പനികളെ പ്രേരിപ്പിയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സ്വകാര്യജീവിതം കലുക്ഷിതമായ കാലത്ത് ആറോളം വന്‍കിട ഓഫറുകള്‍ കാവ്യയെ തേടിയെത്തിയിരുന്നു. അതേ സമയം തുടര്‍ച്ചയായി പരസ്യചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ മടിയ്ക്കുന്ന കാവ്യ ചുരുക്കം ചില ഓഫറുകള്‍ മാത്രമേ സ്വീകരിയ്ക്കുന്നുള്ളൂ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam