»   » ഐപിഎസ് Vs ഐഎഎസ്

ഐപിഎസ് Vs ഐഎഎസ്

Posted By:
Subscribe to Filmibeat Malayalam
Mammootty and Suresh Gopi
വെള്ളിത്തിരയിലെ തീപ്പൊരി കഥാപാത്രങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുള്ള കിങ് ആന്റ് കമ്മീഷണര്‍ക്ക് തുടക്കം. ഹിറ്റ് സിനിമകളുടെ കെമിസ്ട്രിയായി മാറിയ ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ ടീം 15 ഇടവേളയ്ക്ക് ശേഷം ഒന്നിക്കുമ്പോള്‍ പ്രേക്ഷകപ്രതീക്ഷകള്‍ വാനോളമുയരുക സ്വാഭാവികം.

ചാട്ടുളിപോലുള്ള ഡയലോഗുകളും കിടിലന്‍ ഷോട്ടുകളും കാത്തിരിക്കുന്ന പ്രേക്ഷകനെ ഒട്ടും നിരാശപ്പെടുത്തില്ല എന്നു തെളിയിക്കുന്നതാണ് ഇടകൊച്ചിയില്‍ കഴിഞ്ഞദിവസം ഷൂട്ടിംഗ് തുടങ്ങിയ കിംഗ് ആന്റ് കമ്മീഷണറുടെ രംഗങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ പിണക്കം മറന്നാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും ചിത്രത്തിന് വേണ്ടി ഒന്നിയ്ക്കുന്നത്.

മമ്മൂട്ടിയുടെ തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ്, സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രന്‍ ഐപിഎസ് മോളിവുഡിലെ സൂപ്പര്‍പവര്‍ ഹീറോമാരുടെ സംഗമം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ജോസഫ് അലക്‌സും ഭരത്ചന്ദ്രനും ഒരുമിക്കുന്നതു അങ്ങ് ഇന്ദ്രപ്രസ്ഥത്തിലാണ്. ഒരു കുറ്റാന്വേഷണത്തിന്റെ വഴിയില്‍ രണ്ടുപേര്‍ക്കും ഒരുമിക്കേണ്ടി വരുന്നു. അധികാരത്തിന്റെ ഇടവഴികളിലൂടെ ആരെയും കൂസാതെയുള്ള യാത്രയില്‍ ജോസഫ് അലക്‌സിന്റെയും ഭരത്ചന്ദ്രന്റെയും സ്വഭാവം പഴയതില്‍ നിന്ന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
അടുത്തപേജില്‍
കിങും കമ്മീഷണറും ഇപ്പോള്‍ എവിടെ?

English summary
‘The King and The Commissioner,’ the movie will have Mammootty and Suresh Gopi portraying Joseph Alex and Bharathchandran respectively. The movie will see director Shaji Kailas and scriptwriter Renji Panicker joining hands after a gap of 16 years.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam