»   » പിറന്നാള്‍ ദിനത്തിലും മമ്മൂട്ടി തിരക്കില്‍

പിറന്നാള്‍ ദിനത്തിലും മമ്മൂട്ടി തിരക്കില്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
പിറന്നാള്‍ ദിനത്തിലും മമ്മൂട്ടിയ്ക്ക് ജോലിത്തിരക്ക്, എങ്കിലും പ്രിയതാരത്തിന്റെ ജന്മദിനം ആരാധകര്‍ ആഘോഷിച്ചു. ചൊവ്വാഴ്ചയായിരുന്നു അമ്പത്തിയേഴാം പിറന്നാള്‍.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചെങ്കിലും ആഘോഷച്ചടങ്ങുകളില്‍നിന്നകന്ന് ഷൂട്ടിംഗ് തിരക്കിലായിരുന്നു മമ്മൂട്ടി.

കൊച്ചിയില്‍ ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന മമ്മൂട്ടിക്ക്് എസ്എംഎസിലൂടെയും മറ്റും ആരാധകര്‍ പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നു.

റംസാന്‍ സമയമായതിനാല്‍ പിറന്നാളിന് ആര്‍ഭാഢം നിറഞ്ഞ ആഘോഷങ്ങളൊന്നും വേണ്ടെന്ന തീരുമാനത്തിലായിരുന്നു മമ്മൂട്ടി. അതിനാല്‍ കേക്ക് മുറിക്കല്‍ ചടങ്ങുപോലും സെറ്റില്‍ ഉണ്ടായിരുന്നില്ല.

പിറന്നാള്‍ ദിനത്തിന് താന്‍ വലിയ പ്രാധാന്യം കൊടുക്കാറില്ലെന്നും വീട്ടിലായാലും ഒരു സാധാരണദിവസം പോലെയാണ് അതെന്നും മമ്മൂട്ടി പറഞ്ഞു. മകനും മകളും മമ്മൂട്ടിയെ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു.


വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam