മ്യാവൂ മ്യാവൂ കരിമ്പൂച്ചയുമായി ഭാവന

ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ ശങ്കറാണ്. ഒരു ത്രിഡി ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. . കുട്ടികളെ ആകര്‍ഷിക്കുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. മാസ്‌റര്‍ പ്രജുല്‍, മാസ്‌റര്‍ സിദ്ധാര്‍ത്ഥ്, മാസ്‌റര്‍ സഞ്ജയ്, മാസ്‌റര്‍ വിഷ്ണു എന്നീ ബാലതാരങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, ടിനിടോം,കൊച്ചുപ്രേമന്‍, കലാഭവന്‍ ഫനീഫ, ബിന്ദുപണിക്കര്‍, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എഴുതുന്നത് സഞ്ജയ് സുരേന്ദ്രനാണ്. ഛായാഗ്രഹണം കെ.പി.നമ്പ്യാതിരി. ഗാനരചനയും, സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത് ഷഫീക്ക് റഹ്മാനാണ്.
അത്ഭുത കഥകളും അതിശയോക്തികളും കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രമേയങ്ങളുമാണ് ഇതുവരെ ത്രിമാന ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുള്ളത്. കരിമ്പൂച്ചയിലും ഈ രീതി പിന്‍തുടരുമ്പോള്‍ ഭാവിയിലേക്ക് സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുച്ചാട്ടം ഗഹനമായ നിരവധി വിഷയങ്ങള്‍ക്ക് ത്രിമാന ചിത്രങ്ങള്‍ വേദിയാകുമെന്ന് ഉറപ്പാണ്. നമ്മുടെ കാഴ്ചസാഹചര്യങ്ങള്‍ ആ രീതിയിലേക്ക് മാറുക എന്നുള്ളതാണ് ഏറ്റവും വേഗത്തില്‍ സംഭവിക്കേണ്ടത്
എന്നു തോന്നുന്നു.


Click it and Unblock the Notifications