»   » കാസനോവയില്‍ ലാലേട്ടന്റെ സ്‌റ്റൈലന്‍ തല്ലുകള്‍

കാസനോവയില്‍ ലാലേട്ടന്റെ സ്‌റ്റൈലന്‍ തല്ലുകള്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal in Casanova
നല്ല സ്‌റ്റൈലന്‍ തല്ലുകള്‍ മോഹന്‍ലാല്‍ ചിത്രങ്ങളുടെ പ്രത്യേകതയാണ്. തല്ലുകള്‍ കണ്ടിരിക്കാന്‍ മടിയുള്ള പ്രേക്ഷകരെപ്പോലും പിടിച്ചിരുത്തുന്ന തരത്തില്‍ മനോഹരമായ സ്റ്റണ്ട് സീനുകള്‍ പല ലാല്‍ച്ചിത്രങ്ങളിലുമുണ്ട്.

കിരീടം മുതല്‍ ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, നരന്‍, രാവണപ്രഭു, ചന്ദ്രോത്സവം തുടങ്ങി ഒട്ടേറെച്ചിത്രങ്ങളില്‍ ലാലിന്റെ അനായാസമായുള്ള സ്റ്റണ്ട് സീനുകള്‍ കണ്ട് നമ്മള്‍ കയ്യടിച്ചിട്ടുണ്ട്. പൊതുവേ ലാലിന്റെ പ്രത്യേകതയായി പറയാറുള്ള ഫഌക്‌സിബിലിറ്റിയാണ് അദ്ദേഹത്തിന്റെ സ്റ്റണ്ട് സീനുകളും മനോഹരമാക്കുന്നത്.

ഇനിയും ലാലിന്റെ സംഘട്ടനം കാണാന്‍ കാത്തിരിക്കുന്നവര്‍ക്കുളള ഒരു വാഗ്ദാനമാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന കാസനോവ. ഒട്ടേറെ നായികമാരുമായി എത്തുന്ന കാസനോവയില്‍ ഒന്നും രണ്ടുമല്ല 17 സംഘട്ടനരംഗങ്ങളുള്ളത്. അടുത്തകാലത്ത് ആക്ഷന്‍ എന്ന പേരില്‍ ഇറങ്ങിയ ഒരു ചിത്രങ്ങള്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡ് ആണിത്. സമീപകാലത്തും ഒരു ചിത്രത്തിന് ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മാത്രവുമല്ല പലസീനുകളിലും ഡ്യൂപ്പില്ലാതെയാണ് ലാല്‍ അഭിനയിച്ചത്.

വെറും ചന്തത്തല്ലുകളല്ല ഇവയെല്ലാം നല്ല സ്‌റ്റൈലന്‍ ഹൈടെക് സീനുകള്‍ തന്നെയാണ്. കാര്‍ ചേസും, വലിയ വലിയ കെട്ടിടങ്ങള്‍ക്ക് മുകളിലുള്ള സംഘട്ടനവും ഉള്‍പ്പെടുന്നവയാണ് സ്റ്റണ്ട് സീനുകള്‍. ആകെ 108 സീനുകളാണ് ചിത്രത്തിലുള്ളത് അതില്‍ത്തന്നെ 17 സ്റ്റണ്ടും 4 പാട്ടുമാണ്. ഒരുനിമിഷം പോലും പ്രേക്ഷകന് ശ്രദ്ധമാറ്റാന്‍ കഴിയാത്ത രീതിയില്‍ ചടുലമായിട്ടാണ് ചിത്രത്തിന്റെ പോക്ക്, കൂടെ വിരുന്നായി സ്റ്റണ്ടുകളും പാട്ടുകളും. തിയേറ്ററിലിരുന്ന് ലാല്‍ഫാന്‍സ് ആഘോഷിക്കാന്‍ ഏറെയുണ്ടെന്ന് ചുരുക്കം.

ഇതുവരെ കാണാത്ത ലൊക്കേഷനുകള്‍, ഡ്യൂപ്പില്ലാതെയുള്ള ലാലിന്റെ തല്ലുകള്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ചിത്രീകരിച്ച രംഗങ്ങള്‍ അങ്ങനെ ഒരുകൂട്ടം പുതുമകളുമായി കാസനോവ ക്രിസ്മസിന് എത്തുകയാണ്.

English summary
Roshan Andrews Casanova is a complete thriller, it has 17fight scene with car chase.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam